മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകളും ഇന്ന് നിലംപൊത്തും

മരടിലെ അവശേഷിക്കുന്ന ഫ്‌ളാറ്റുകൾ തകർന്നടിയാൻ ഇനി മണിക്കൂറുകള്‍ മാത്രം

മരടിലെ ബാക്കി രണ്ട് ഫ്ലാറ്റുകൾ കൂടി ഇന്ന് നിലം പൊത്തും. . ജെയ്ന്‍ കോറല്‍കോവ്, ഗോള്‍ഡന്‍ കായലോരം എന്നീ ഫ്‌ളാറ്റ് സമുച്ചയങ്ങളാണ് ഇന്ന് നിയന്ത്രിത സ്‌ഫോടനത്തില്‍ കൂടി തകര്‍ക്കുക..ആദ്യം തകര്‍ക്കുന്നത് ജെയ്ന്‍ കോറല്‍കോവാണ്. പകല്‍ 11 മണിക്കാണ് ജെയ്ന്‍ കോറല്‍കോവ് പൊളിക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. അതിന് ശേഷം ഉച്ചയ്ക്ക് രണ്ടുമണിയോടെ ഗോള്‍ഡന്‍ കായലോരവും നിയന്ത്രിത സ്‌ഫോടനത്തിലൂടെ തകര്‍ക്കും.

ആശങ്കപ്പെട്ടതുപോലെ അപകടങ്ങളില്ലാതെ ആദ്യ രണ്ട് ഫ്‌ളാറ്റ് സമുച്ചയങ്ങളും തകര്‍ക്കാന്‍ സാധിച്ചതോടെ ഇന്നത്തെ പൊളിക്കലിലും അധികൃതര്‍ ആത്മവിശ്വാസത്തിലാണ്.
രാവിലെ എഴുമണിയ്ക്ക് തന്നെ ജെയ്ന്‍ കോറല്‍കോവിന്റെ സമീപത്തുള്ള ആളുകളോട് അവിടെനിന്ന് മാറാന്‍ അധികൃതര്‍ നിര്‍ദ്ദേശിച്ചു.കെട്ടിടങ്ങള്‍ തകര്‍ത്തതിന് ശേഷം ഉച്ചകഴിഞ്ഞ് മാത്രമേ ഇവരെ തിരികെ പ്രവേശിക്കാന്‍ അനുവദിക്കു.
10.30 നാണ് ആദ്യ സൈറണ്‍ മുഴങ്ങുന്നത്.. 10.55ന് രണ്ടാമത്തെ സൈറണും 10.59ന് മൂന്നാമത്തെ സൈറണും മുഴങ്ങും. മൂന്നാമത്തെ സൈറണ്‍ മുഴങ്ങുന്നതോടെ ജെയ്ന്‍ കോറല്‍കോവ് തകരും. എന്നാൽ ഇന്നലെ രണ്ടാമാത്തെ സെെറൻ നിശ്ചയിച്ച സമയത്തിൽ നിന്നും അല്പം താമസിച്ചാണ് മുഴങ്ങിയത്.
ഫ്ലാറ്റിന് മുകളിലൂടെ ഹെലികോപ്ടർ പറന്നതിലാണ് നടപടികൾ പൂർത്തിക്കരിക്കാൻ താമസിച്ചത്.

രണ്ടുമണിക്കാണ് ഗോള്‍ഡന്‍ കായലോരം പൊളിക്കുക. ഈ കെട്ടിടത്തെ രണ്ടായി പിളര്‍ന്നുകൊണ്ട് പൊളിക്കുന്ന വിധമാകും സ്‌ഫോടനം നടക്കുക.
കൂട്ടത്തിലെ ഏറ്റവും വലിയ ഫ്ലാറ്റ് സമുച്ഛയമായ ജെയിൻ കോറൽ കോവിൽ പൊളിച്ച് മാറ്റുന്നത് ഒരു വലിയ വെല്ലുവിളി തന്നെയാണ്. വലിയ ഫ്ലാറ്റ് സമുച്ഛയം ആയത് കൊണ്ട് തന്നെ സ്ഫോടനത്തിലടക്കം വലിയ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്. നാല് മണിവരെ പ്രദേശത്ത് നിരോധനാജ്ഞ ഉണ്ട്. കെട്ടിടങ്ങള്‍ തകര്‍ക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ പാതയിലടക്കം വാഹന നിയന്ത്രണം ഉണ്ടാകും.

content highlights: demolition of maradu flat second day