ആദ്യ ചിത്രത്തിൻറെ പ്രതിഫലത്തുക നിര്‍ഭയ കേസിലെ ആരാച്ചാര്‍ പവന് ജല്ലാദിൻറെ മകള്‍ക്ക് വിവാഹസമ്മാനമായി നല്‍കുമെന്ന് നടിയും ട്രാന്‍സ്ജെന്‍ഡര്‍ ആക്റ്റിവിസ്റ്റും സാമൂഹ്യ പ്രവര്‍ത്തകയുമായ സുകന്യ കൃഷ്ണ.
2012ല്‍ നിര്‍ഭയ അതിക്രൂരമായ കൊല ചെയ്യപ്പെട്ടതു മുതല്‍ ആഗ്രഹിക്കുന്ന കാര്യമാണ് പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കണം എന്നത്. അതിനാല്‍ ശിക്ഷ നടപ്പാക്കാന്‍ മുന്നോട്ട് വന്ന ആരാച്ചാര്‍ പവന് ജല്ലാദിനോട് ഏറെ ബഹുമാനമുണ്ടെന്നും സുകന്യ കൃഷ്ണ പറയുന്നു.
ഈ തീരുമാനം എടുത്തശേഷം പവന് ജല്ലാദിൻറെ നമ്പര്‍ കണ്ടെത്തുക എന്നതായിരുന്നു താൻ നേരിട്ട വലിയ വെല്ലുവിളി. അതീവ രഹസ്യമായാണ് അദ്ദേഹത്തിൻറെ നമ്പര്‍ സൂക്ഷിച്ചിക്കുന്നത്.
അഞ്ചു പെണ്മക്കളുടെ അച്ഛനായ പവന് ജല്ലാദിൻ ആറാമത്തെ മകളുടെ സ്ഥാനം നിർഭയയ്ക്ക് നൽകുന്നു എന്നാണ് പറഞ്ഞത്. സുരക്ഷാ പ്രശ്നങ്ങള്‍ ഉള്ളതിനാല്‍ എല്ലാ കോളുകളും അദ്ദേഹം സ്വീകരിക്കുന്നില്ല. പിന്നീട് തിരിച്ചു വിളിക്കുകയാണ് പതിവ് എന്നും അറിഞ്ഞു. അദ്ദേഹത്തിൻറെ വിളിക്കായി കാത്തിരിക്കുകയാണ് ഞാന്‍. വിളി വന്നില്ലെങ്കില്‍ വീണ്ടും അങ്ങോട്ടു വിളിക്കും. അദ്ദേഹം സമ്മതിച്ചാല്‍ അന്നു തന്നെ പണം അക്കൗണ്ടിലൂടെ കൈമാറുമെന്നും സുകന്യ പറയുന്നു.
സുകന്യയുടെ ആദ്യ ചിത്രമാണ് ‘ദ് ക്യാബിൻ’. ഒരു മുഴുനീള കഥാപാത്രമാണ് അവസരം ലഭിച്ചിട്ടുള്ളത്. ഗുഡല്ലൂരിൽ നിന്നു ചാവക്കാട്ടേക്കുള്ള ഒരു കുടുംബത്തിൻറെ യാത്രയാണ് വിഷയം. ജോയ് മാത്യു, ബിഗ്ബോസ് ഫെയിം ഷിയാസ് കരിം, മാമുക്കോയ, കൈലാഷ്, ജാഫർ ഇടുക്കി, നീന കുറുപ്പ്, കുളപ്പുള്ളി ലീല, അംബിക പിള്ള എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്.
Content highlight; sukanyeah krishna decided gift first remuneration to pavan jallad