2018-ലെ നാഷണല്‍ ക്രൈം റെക്കോഡ്സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം രാജ്യത്ത് ഓരോ ദിവസവും പീഡനത്തിനിരയായത് 109 കുട്ടികളാണ്. മുന്‍ വര്‍ഷത്തില്‍ നിന്നും 22 ശതമാനത്തിന്റെ വര്‍ധനവാണിപ്പോൾ ഉണ്ടായിരിക്കുന്നത്. 2017-ല്‍ 32,608 പോക്സോ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍, 2018-ല്‍ അത് 39,827 കേസുകള്‍ എന്ന നിലയിലേക്ക് ഉയര്‍ന്നെന്നാണു കണക്കുകള്‍ വ്യക്തമാകുന്നത്.
2018-ല്‍ 21,605 ബലാത്സംഗ കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 21,401 പെണ്‍കുട്ടികളും 204 ആണ്‍കുട്ടികളുമാണ് ബലാത്സംഗത്തിന് ഇരയായത്. മഹാരാഷ്ട്രയിലാണ് കൂടുതല്‍ ബലാത്സംഗ കേസുകള്‍ രജിസ്റ്റര്‍ ചെയ്തതിരിക്കുന്നത്. 2008-ല്‍ വെറും 22,500 കേസുകളായിരുന്നത് 2018-ല്‍ 1,41,764 കേസുകളായി വര്‍ധിച്ചെന്നും ക്രൈം റെക്കോഡ്സ് ബ്യൂറോ കണക്കുകൾ വ്യക്തമാക്കുന്നു. 2017-ല്‍ 1,29,032 കേസുകളാണ് കുട്ടികള്‍ക്കെതിരായ അതിക്രമങ്ങളുടെ പേരില്‍ രജിസ്റ്റര്‍ ചെയ്തതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
Content Highlights; 109 childres sexually abused every day in india