ഫി​ലി​പ്പീ​ന്‍​സിലെ താ​ൽ അ​ഗ്നി​പ​ർ​വ​തം പൊട്ടിത്തെറിയുടെ വക്കിൽ; ആ​ളു​ക​ളെ ഒ​ഴി​പ്പി​ക്കു​ന്നു

Taal volcano

ലോ​ക​ത്തെ​ങ്ങു​മു​ള്ള സ​ഞ്ചാ​രി​ക​ളെ ആ​ക​ർ​ഷി​ക്കു​ന്ന താ​ൽ അ​ഗ്നി​പ​ർവതത്തിൽ നിന്ന് പൊട്ടിത്തെറിയുടെ സൂചന നൽകി ലാ​വ ഒ​ഴു​കി​ത്തു​ട​ങ്ങി. തി​ങ്ക​ളാ​ഴ്ച​യാ​ണ് ലാ​വാ​പ്ര​വാ​ഹം തു​ട​ങ്ങി​യ​ത്. ഒ​രു കി​ലോ​മീ​റ്റ​ർ ഉ​യ​ര​ത്തി​ല്‍ പു​കയും പൊ​ങ്ങി​യി​ട്ടു​ണ്ട്. മ​ണി​ക്കൂ​റു​ക​ൾ​ക്കോ ദി​വ​സ​ങ്ങ​ൾ​ക്കോ ഉ​ള്ളി​ൽ വ​ന്‍ പൊ​ട്ടി​ത്തെ​റി​യു​ണ്ടാ​കു​മെ​ന്ന് അ​ഗ്നി​പ​ര്‍​വ​ത​പ​ഠ​ന​ കേ​ന്ദ്രം മു​ന്ന​റി​യി​പ്പ് ​ന​ല്‍​കി.

ഫി​ലി​പ്പീ​ന്‍​സി​ൻ്റെ ത​ല​സ്ഥാ​ന​മാ​യ മ​നി​ല​യ്ക്ക് 50 കി​ലോ​മീ​റ്റ​ര്‍ തെ​ക്കു​ഭാ​ഗ​ത്തായി ബ​റ്റ​ൻ​ഗാ​സ് പ്ര​വി​ശ്യ​യി​ലാണ് താ​ൽ അ​ഗ്നി​പ​ര്‍​വ​തം സ്ഥി​തി​ചെ​യ്യു​ന്ന​ത്. അ​ഗ്നി​പ​ര്‍​വ​തം കാ​ണാ​ന്‍ ഒ​ട്ടേ​റെ വി​നോ​ദ​സ​ഞ്ചാ​രി​ക​ള്‍ ഇ​വി​ടേ​ക്ക് എ​ത്താ​റു​ണ്ട്. 450 വ​ർ​ഷ​ത്തി​നി​ടെ 34 ത​വ​ണ താ​ൽ അ​ഗ്നി​പ​ർ​വ​തം പൊ​ട്ടി​ത്തെ​റി​ച്ചി​ട്ടു​ണ്ട് എ​ന്നാ​ണ് ക​ണ​ക്കു​ക​ൾ പ​റ​യു​ന്ന​ത്. അ​ഗ്നി​പ​ർ​വ​ത​ത്തി​ൽ നി​ന്നും പു​ക​യും ചാ​ര​വും വ​മി​ച്ചതിനെ തു​ട​ർ​ന്ന് അ​ഗ്നി​പ​ർ​വ​ത മേ​ഖ​ല​യി​ലെ 8000 ലേ​റെ പേരെ സു​ര​ക്ഷി​ത സ്ഥാ​ന​ങ്ങ​ളി​ലേ​ക്ക് മാ​റ്റാ​നു​ള്ള ന​ട​പ​ടിക​ൾ അ​ധി​കൃ​ത​ർ ആ​രം​ഭി​ച്ചി​രു​ന്നു.

Content Highlights: Philippines lava gushes from Taal volcano as alert level raised