ഭൂമിയിലെ ഏറ്റവും പഴക്കമുള്ള പദാര്‍ഥം കണ്ടെത്തി. 1969ല്‍ ഭൂമിയില്‍ പതിച്ച ഉല്‍ക്കയുടെ പാളിയില്‍നിന്നും 750 കോടി വര്‍ഷം മുമ്പ് ഏതോ വിദൂര നക്ഷത്രസമൂഹത്തിലുണ്ടായ പൊടിപടലങ്ങളാണ് ഇവ. ഇതിനുമുമ്പ് കണ്ടെത്തിയ ഏറ്റവും പഴക്കമുള്ള പദാര്‍ഥത്തിന് 550 കോടി വര്‍ഷമായിരുന്നു പഴക്കം.
ഓസ്ട്രേലിയയിലെ മര്‍ച്ചിസണില്‍ പതിച്ച ഉല്ക്കയില്നിന്നും 40 തരികള്‍ എടുത്തുകൊണ്ടായിരുന്നു സ്വിറ്റ്സര്‍ലന്‍ഡിലെയും അമേരിക്കയിലെയും ഗവേഷകർ പദാര്‍ഥത്തിൻറെ പഴക്കം തിരിച്ചറിഞ്ഞത്. ഉല്ക്കകളില് നിന്നുള്ള അപരിചിത പദാര്‍ഥത്തിൻറെ കാലപ്പഴക്കം നിര്‍ണയിക്കാന്‍ എത്രകാലം ഇവയില്‍ കോസ്മിക് കിരണങ്ങള്‍ പതിച്ചിട്ടുണ്ടെന്ന പഠനത്തിലൂടെയാണ് സാധ്യമാക്കിയതെന്ന് ഗവേഷകര്‍ അഭിപ്രായപ്പെട്ടു.
നക്ഷത്രങ്ങള്‍ മരിക്കുമ്പോള്‍ അവയ്ക്കുള്ളിലുള്ള പദാര്‍ഥങ്ങള്‍ ശൂന്യാകാശത്തെത്തും. ഇവ പിന്നീട് മറ്റു നക്ഷത്രങ്ങളുടെയും ഗ്രഹങ്ങളുടെയും ഉല്‍ക്കകളുടെയുമൊക്കെ ഭാഗമായി മാറും. സൗരയൂഥമുണ്ടാകുന്നതിനും മുമ്പ് നിലനിന്നിരുന്ന നക്ഷത്രങ്ങളെക്കുറിച്ചും പ്രപഞ്ചത്തെക്കുറിച്ചും പഠിക്കാന്‍ ഈ പദാര്‍ഥങ്ങള്‍ സഹായിക്കുമെന്നാണ് ഗവേഷകര്‍ പറയുന്നത്.
Content highlights: 7-billion-year-old stardust is the oldest material ever found on Earth