രാജ്യത്തെ 50ലക്ഷത്തോളം മുസ്ലീം നുഴഞ്ഞുകയറ്റക്കാരെ കണ്ടെത്തി അവരെ നാടുകടത്തുമെന്ന വിവാദ പ്രസ്താവനയുമായി പശ്ചിമ ബംഗാള്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷ് രംഗത്ത്. പശ്ചിമ ബംഗാളിലെ നോര്‍ത്ത് 24 പര്‍ഗാനയിലെ പൊതു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
രാജ്യത്തെ അമ്പതുലക്ഷം മുസ്ലിം നുഴഞ്ഞുകയറ്റക്കാരെ തിരിച്ചറിയുകയും, ആവശ്യമെങ്കില്‍ അവരെ രാജ്യത്തുനിന്ന് തുരത്തുകയും ചെയ്യും. ആദ്യം അവരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍നിന്ന് നീക്കം ചെയ്യും. പിന്നെ ദീദിക്ക്(മമതാ ബാനര്‍ജി) ആരെയും പ്രീണിപ്പിക്കാനാകില്ല എന്നുമാണ് ദിലീപ് ഘോഷ് പറഞ്ഞത്.
മുമ്പും വിവാദ പ്രസ്താവനയുമായി ദിലീപ് ഘോഷ് രംഗത്തെത്തിയിരുന്നു. പൊതു മുതല്‍ നശിപ്പിക്കുന്നവരെ നായ്ക്കളെ പോലെ വെടിവെച്ചു കൊല്ലണമെന്നായിരുന്നു ദിലീപ് ഘോഷിൻ്റെ വാക്കുകള്‍. ഇതിനെതിരെ രൂക്ഷ വിമര്‍ശനങ്ങളാണ് ഉയര്‍ന്നിരുന്നത്.
Content Highlights: 50 lakh Muslim infiltrators chased out India needed bjp Dilip Ghosh






