കശ്മീരില്‍ ഏറ്റുമുട്ടല്‍; മൂന്നു ഹിസ്ബുള്‍ ഭീകരരെ സുരക്ഷാസേന വധിച്ചു

Hizbul militants

ജമ്മു കാശ്മീരില്‍ ഭീകരരും സുരക്ഷാ സേനയും തമ്മില്‍ ഏറ്റുമുട്ടല്‍. ഏറ്റുമുട്ടലില്‍ സുരക്ഷാ സേന മൂന്ന് ഭീകരരെ വധിച്ചു. ഹിസ്ബുള്‍ മുജാഹിദ്ദീന്‍ ഭീകരരാണ് കൊല്ലപ്പെട്ടവര്‍ എന്നാണ് റിപ്പോർട്ട്. തിങ്കളാഴ്ച രാവിലെയാണ് കാശ്മീരിലെ ഷോപ്പിയാന്‍ മേഖലയില്‍ ഭീകരരുമായി ഏറ്റുമുട്ടലുണ്ടായത്. മേഖലയില്‍ ഭീകരര്‍ തമ്പടിച്ചിട്ടുണ്ടെന്ന വിവരത്തെ തുടര്‍ന്ന് തിരച്ചില്‍ നടത്തിയ സുരക്ഷാസേനയ്ക്ക് നേരെ ഭീകരര്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്ന് നടന്ന ഏറ്റുമുട്ടലിലാണ് സേന മൂന്നു ഭീകരരെ വധിച്ചത്.

കൊല്ലപ്പെട്ട സൈനപോര സ്വദേശി ആദില്‍ ഷേഖ്, ഊര്‍പോര സ്വദേശി വാസിം വാനി എന്നിവരെ തിരിച്ചറിഞ്ഞു. ഒരു ഭീകരനെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. 2018-ല്‍ പിഡിപി എംഎല്‍എ അജാജ് മിറിൻ്റെ വീട്ടില്‍ നിന്ന് ആയുധങ്ങള്‍ മോഷ്ടിച്ച സംഭവത്തിലെ പ്രതിയാണ് ആദില്‍ ഷേഖ്.

Content Highlights: Security forces killed three Hizbul militants in Kashmir clashes