അലഹബാദിൻറെ പേര് മാറ്റിയ സംഭവത്തിൽ യോഗി സര്‍ക്കാരിന് സുപ്രിംകോടതിയുടെ നോട്ടീസ്

yogi adithyanath

കേന്ദ്ര സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രിംകോടതി യോഗി സര്‍ക്കാരിന് നോട്ടീസ് അയച്ചു. 1575-ല്‍ അലഹബാദിന് ലഭിച്ച ഈ പേര് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ പ്രയാഗ്രാജ് എന്നാക്കി മാറ്റുകയായിരുന്നു. 500 വര്‍ഷങ്ങള്‍ക്ക് മുമ്പ് മുഗള്‍ ചക്രവര്‍ത്തിയായ അക്ബര്‍ ചെയ്ത തെറ്റുകള്‍ തിരുത്താനാണ് അലഹബാദിൻറെ പേര് പ്രയാഗ്രാജ് എന്നാക്കി മാറ്റിയതെന്ന് ബിജെപി ന്യായീകരിക്കുകയുണ്ടായി.

യോഗി സര്‍ക്കാര്‍ ചരിത്രത്തെ വളച്ചൊടിക്കുകയും തകര്‍ക്കുകയുമാണെന്ന് പ്രതിപക്ഷവും, പണ്ഡിതന്മാരും ചരിത്രകാരന്മാരും വിമര്‍ശിച്ചു. അലഹബാദിൻറെ പേര് പ്രയാഗ്രാജ് എന്ന് മാറ്റിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതു താല്‍പ്പര്യ ഹർജിയിലാണ് സുപ്രിംകോടതി നോട്ടീസ് അയച്ചിരിക്കുന്നത്. കേന്ദ്ര സര്‍ക്കാരിൻറെ നിയന്ത്രണത്തിലുള്ള റെയില്‍വേ സ്റ്റേഷനുകള്‍, കേന്ദ്ര സര്‍വകലാശാലകള്‍, മറ്റ് സ്ഥാപനങ്ങള്‍ എന്നിവയുടെ പേരുകള്‍ സംസ്ഥാന സര്‍ക്കാരിന് മാറ്റാന്‍ കഴിയില്ലെന്ന് ഹർജിയില്‍ പറഞ്ഞിട്ടുണ്ട്.

മുഗൾ ചക്രവർത്തി അക്ബർ അതിനെ ഇല്ലഹബാസ് എന്നാണ് വിളിച്ചിരുന്നത്. അതായത് ദൈവത്തിൻറെ വാസസ്ഥലം. അക്ബർ നഗരം പുനർനാമകരണം ചെയ്യുന്നതിനുമുമ്പ് അത് പ്രയാഗ് എന്നാണ് അറിയപ്പെട്ടത്. അക്ബറിൻറെ കോടതി ചരിത്രകാരനായ അബുൽ ഫസൽ ഉൾപ്പെടെ ചില മധ്യകാല ഗ്രന്ഥങ്ങൾ ഇതിനെ പിയാഗ് എന്നാണ് വിളിച്ചിരുന്നത്. ഋഗ്‌ഗ്വേദങ്ങളിലും ചില പുരാണങ്ങളിലും ഇന്ത്യയിലെ ഉയർന്ന മതപരമായ മൂല്യം നൽകുന്ന പ്രദേശമായാണ് ഇവിടം പരാമർശിക്കുന്നത്.

Content highlights: supreme court notice to up govt on Allahabad name change prayagraj