പൗരത്വ നിയമ ഭേദഗതിക്കെതിരെ എല്ലാ സംസ്ഥാനങ്ങളും പ്രമേയം പാസാക്കണമെന്ന് പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി ആവശ്യപ്പെട്ടു. വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളും പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളും ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപ്പാക്കുന്നതിന് മുമ്പ് സൂക്ഷ്മമായി പഠിക്കണം എന്നും മമതാ അഭിപ്രായപ്പെട്ടു.
രാജ്യത്തെ ജനാധിപത്യം ഭീഷണിയിലാണെന്നും, യോജിച്ച് പ്രവര്‍ത്തിക്കേണ്ട സമയമാണിതെന്നും ചൂണ്ടിക്കാട്ടി വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാര്‍ക്ക് നേരത്തെ മമതാ ബാനര്‍ജി കത്തയച്ചിരുന്നു. എല്ലാവരും ഒറ്റക്കെട്ടായി നിന്ന് പോരാടണമെന്നും മമത ആഹ്വാനം ചെയ്തതിന് പിന്നാലെയാണ് പുതിയ പ്രസ്താവന.
Content Highlights: Mamata Banerjee said that all states to pass the resolution on the Citizenship Amendment Act






