ബോളിവുഡ് ചിത്രം ഹാക്കഡിൻറെ ട്രെയിലർ റിലീസ് ചെയ്തു

വിക്രം ഭട്ട് സംവിധാനം ചെയ്യുന്ന പുതിയ ത്രില്ലർ ചിത്രമാണ് ഹാക്കഡ്. ചിത്രത്തിൻറെ ട്രെയിലർ പുറത്തിറങ്ങി. ഒരു ആൺകുട്ടിക്ക് തന്നെക്കാൾ പ്രായമായ ഒരു പെൺകുട്ടിയോടുള്ള പ്രണയത്തെക്കുറിച്ചും അത് ഒരു ഭ്രാന്തായി മാറുന്നതിനെക്കുറിച്ചുമാണ് കഥ പ്രധാനമായും പറയുന്നത്. സോഷ്യൽ മീഡിയയിൽ ഒന്നും സുരക്ഷിതമല്ലെന്നും ചിത്രത്തിലൂടെ സംവിധായകൻ പറയാൻ ഉദ്ദേശിക്കുന്നുണ്ട്.

ഹിന ഖാൻ, രോഹൻ ഷാ, മോഹിത് മൽഹോത്ര, സിദ്ദീഖ് മക്കർ എന്നിവരാണ് ചിത്രത്തിലെ പ്രധാന താരങ്ങൾ. ജീത് ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. പ്രകാശ് ചിത്രത്തിൻറെ ക്യാമറ കൈകാര്യം ചെയ്യുന്നു.അമർ താക്കൂർ,കൃഷ്ണ ഭട്ട് എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ചിത്രം ഫെബ്രുവരി ഏഴിന് പ്രദർശനത്തിന് എത്തും.

content highlights: The trailer of Bollywood movie ‘Hacked’ released