കേരളത്തെ പിന്തുടര്ന്ന് പശ്ചിമ ബംഗാളും പൗരത്വ നിയമത്തിന് എതിരെ പ്രമേയം അവതരിപ്പിക്കാന്‍ ഒരുങ്ങുന്നു. റിപ്പബ്ലിക്ക് ദിനത്തിൻറെ തൊട്ടടുത്ത ദിനമായ ജനുവരി 27ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് നിയമസഭയില്‍ പ്രത്യേക സമ്മേളനം വിളിച്ച് പ്രമേയം അവതരിപ്പിക്കാനാണ് മമത ബാനര്‍ജി സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
ഭരണഘടന സംരക്ഷിക്കേണ്ടതിൻറെ പ്രാധാന്യം ബോധ്യപ്പെടുത്താനാണ് റിപ്പബ്ലിക് ദിനത്തിൻറ തൊട്ടടുത്ത ദിവസം മമത ബാനര്‍ജി തെരഞ്ഞെടുത്തത്. കേന്ദ്രസര്‍ക്കാരിനെതിരെയുളള പ്രക്ഷോഭം ശക്തമാക്കുന്നതിന്റെ ഭാഗമായി പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ എല്ലാം പ്രമേയം അവതരിപ്പിക്കണമെന്ന് കഴിഞ്ഞ ദിവസം മമതാ ബാനര്‍ജി ആഹ്വാനം ചെയ്തിരുന്നു.
കേരളവും പഞ്ചാബും പൗരത്വ നിയമത്തിന് എതിരെ നിയമം പാസാക്കിയിരുന്നു. ബംഗാളിനു പിന്നാലെ രാജസ്ഥാനും പ്രമേയം അവതരിപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.
Content highlights: After the Republic Day, the Bengal will pass the resolution against the citizenship law