ജനുവരി 26 റിപ്പബ്ലിക്ക് ദിനം മുതൽ സ്കൂളുകളിൽ അസംബ്ലിക്കിടെ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവുമായി മഹാരാഷ്ട്ര സർക്കാർ. ‘ഭരണഘടനയുടെ ഉള്ളടക്കവും പ്രാധാന്യവും’ വിദ്യാർഥികൾക്കിടയിൽ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് സ്‌കൂൾ അസംബ്ലിയിൽ ഭരണഘടനയുടെ ആമുഖം വായിക്കണമെന്ന ഉത്തരവിറക്കിയതെന്ന് വിദ്യാഭ്യാസ മന്ത്രിയും കോൺഗ്രസ് നേതാവുമായ വർഷ ഗയ്ക്‌വാദ് വ്യക്തമാക്കി.
പൗരത്വ നിയമത്തിനെതിരെ പല കോണുകളിലും പ്രതിഷേധം നടക്കുമ്പോൾ ഭരണഘടനയുടെ പ്രാധാന്യം വിദ്യാർഥികളില്‍ ആഴത്തിൽ എത്തിക്കുക എന്നതാണ് വിദ്യാഭ്യാസ വകുപ്പിൻറെ ശ്രമം. പഴയ സര്‍ക്കാര്‍ ഉത്തരവാണ് ഇതെന്നും ജനുവരി 26 മുതല്‍ വീണ്ടും പ്രാവര്‍ത്തികമാക്കുന്നുവെന്ന് വിദ്യാഭ്യാസ മന്ത്രി വർഷ ഗയ്ക്‌വാദ് വിശദമാക്കി.
Content highlights: reciting preamble mandatory in Maharashtra schools starting January 26