തീരദേശ പരിപാലന നിയമം ലംഘിച്ച് മരട് ഫ്ലാറ്റ് നിർമ്മാണ അനുമതി നൽകിയ മരട് മുൻപഞ്ചായത്ത് പ്രസിഡന്റ് കെ എ ദേവസിയെക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് ഒരുങ്ങി. അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ചിന് സര്‍ക്കാര്‍ അനുമതിയും നൽകി. ദേവസിക്കെതിരെ അന്വേഷണം നടത്താൻ ക്രൈംബ്രാഞ്ച് സർക്കാരിനോട് നേരത്തെ തന്നെ അനുമതി തേടിയിരുന്നു.
മരടിലെ ഫ്ലാറ്റുകളുമായി ബന്ധപ്പെട്ട് മൂന്ന് കേസുകളാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ അന്വേഷിക്കുന്നത്. ഫ്ലാറ്റുകളുടെ നിര്‍മാണ സമയത്ത് പഞ്ചായത്ത് പ്രസിഡന്റായിരുന്ന കെ.എ.ദേവസിക്ക് അഴിമതിയില്‍ വ്യക്തമായ പങ്കുണ്ടെന്നും ക്രൈംബ്രാഞ്ച് കണ്ടെത്തി. അനധികൃത നിര്‍മാണത്തിന് അനുമതി നല്‍കിയതിലൂടെ സർക്കാർ ഉദ്യോഗസ്ഥരും പഞ്ചായത്ത് പ്രസിഡന്റും സാമ്പത്തിക നേട്ടമുണ്ടാക്കിയതിന് അന്വേഷണസംഘത്തിന് വ്യക്തമായ തെളിവു ലഭിച്ചിട്ടുണ്ട്.
content highlights : crime branch investigation against k a davasya on maradu flat case