ഗ​വ​ര്‍​ണ​ര്‍ക്ക് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം

arif muhammed khan

ഗ​വ​ര്‍​ണ​ര്‍ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ന് അ​വ​ത​രി​പ്പി​ക്കാ​നു​ള്ള ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി. പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രാ​യ വി​മ​ര്‍​ശ​ന​ങ്ങ​ളും ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഈ ​മാ​സം 29നാ​ണ് ഗ​വ​ര്‍​ണ​ര്‍ നി​യ​മ​സ​ഭ​യി​ല്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം ന​ട​ത്തു​ക. നിയമസഭാ സമ്മേളനം 30 ന് ചേരാനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. അത് ഒരുദിവസം നേരത്തെയാക്കുവാനും മന്ത്രിസഭ അംഗീകാരം നല്‍കി.

നിയമത്തിന് എതിരെ സുപ്രീം കോടതിയെ സമീപിച്ചത് അടക്കമുള്ള കാര്യങ്ങള്‍ നയ പ്രഖ്യാപന പ്രസംഗത്തിൽ ഉണ്ടാകുമെന്നാണ് വിവരം. പൌരത്വനിയമം സംസ്ഥാനത്ത് നടപ്പാക്കണ്ട എന്ന് തീരുമാനിച്ചതിന് പിന്നാലെ അതിനെ ചോദ്യം ചെയ്ത് കൊണ്ട് സുപ്രീം കോടതിയെ സര്‍ക്കാര്‍ സമീപിച്ചതിനെതിരെ കടുത്ത വിമര്‍ശനമാണ് ഗവര്‍ണര്‍ ഉന്നയിച്ചത്.

ഗവര്‍ണരുടെ വിമര്‍ശനത്തെ തുടര്‍ന്ന് സര്‍ക്കാര്‍ ഒരടി പോലും പിന്മാറിയില്ലെന്നതിന് തെളിവാണ് നയപ്രഖ്യാപന പ്രസംഗത്തില്‍ പൌരത്വ നിയമ ഭേദഗതിക്കെതിരായ സര്‍ക്കാര്‍ നിലപാട് ഉള്‍പ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ട പോലെ നിയമസഭയില്‍ പാസ്സാക്കിയ പ്രമേയത്തിലെ ഭാഗങ്ങള്‍ കൂടി അതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ നയപ്രഖ്യാപന പ്രസംഗത്തിനാണ് മന്ത്രിസഭാ യോഗം ഇപ്പോള്‍ അംഗീകാരം നല്‍കിയിരിക്കുന്നത്.

പൗ​ര​ത്വ നി​യ​മ ഭേ​ദ​ഗ​തി വി​ഷ​യ​ത്തി​ല്‍ സ​ര്‍​ക്കാ​രും ഗ​വ​ര്‍​ണ​റും ത​മ്മി​ലു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗം സം​ബ​ന്ധി​ച്ച്‌ ഗ​വ​ര്‍​ണ​ര്‍ സ്വീ​ക​രി​ക്കു​ന്ന നി​ല​പാ​ടില്‍ സര്‍ക്കാരിന് ആശങ്കയുണ്ട്. ഈ ​ആ​ശ​ങ്ക​ക​ള്‍ നി​ല​നി​ല്‍​ക്കു​ന്ന​തി​നി​ടെ​യാ​ണ് ന​യ​പ്ര​ഖ്യാ​പ​ന പ്ര​സം​ഗ​ത്തി​ന് മ​ന്ത്രി​സ​ഭ അം​ഗീ​കാ​രം ന​ല്‍​കി​യ​ത്.

Content Highlights: governor’s speech in assembly on January 29