ഇന്ത്യൻ മൂല്യങ്ങള്‍ എല്ലാ മതങ്ങളെയും ഒരുപോലെ കാണുന്നതുകൊണ്ടാണ് മതേതര രാഷ്ട്രമായി ഇന്ത്യ എക്കാലത്തും നിലനിൽക്കുന്നതെന്ന് രാജ്നാഥ് സിങ് പറഞ്ഞു. എൻസിസിയുടെ റിപബ്ലിക് ഡേ ക്യാംപിൽ സംസാരിക്കുകയായിരുന്നു പ്രതിരോധമന്ത്രി. ഒരു മതത്തോടും ഇന്ത്യ പക്ഷപാതം കാണിക്കില്ല. നമ്മുടെ അയൽരാജ്യമായ പാകിസ്ഥാന് ഒരു ഔദ്യോഗിക മതമുണ്ട്. അവര്‍ ഒരു മതരാഷ്ട്രമാണെന്നാണ് പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാൽ ഇന്ത്യ അങ്ങനെ ചെയ്തിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി.
അമേരിക്ക പോലും ഒരു മതരാഷ്ട്രമാണ്. എന്നാൽ ഇന്ത്യ ഒരു മതരാഷ്ട്രമായി മാറാത്തതിന് കാരണം നമ്മുടെ സന്യാസിവര്യന്മാര് ഈ ലോകത്ത് ജീവിക്കുന്ന എല്ലാവരെയും ഒരു കുടുംബമായി പരിഗണിച്ചതിനാലാണ്. രാജ്യത്തിന്റെ മതം ഹിന്ദുവെന്നോ സിഖ് എന്നോ ബുദ്ധമതമെന്നോ ഇന്ത്യ നിശ്ചയിച്ചിട്ടില്ല. അതുകൊണ്ടാണ് എല്ലാ മതത്തിലെയും ആളുകള്‍ക്ക് ഇവിടെ ജീവിക്കാൻ കഴിയുന്നത്. ഇതിൻറെ അടിസ്ഥാനത്തിലാണ് ലോകം മുഴുവൻ ഒരു കുടുംബമാണെന്ന് സൂചിപ്പിക്കുന്ന വസുധൈവ കുടുംബകം എന്ന മുദ്രാവാക്യം നമുക്ക് ലഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Content highlights: defense minister Rajnath Singh says Pakistan and USA are theocratic nations but India remains a secular nation