സൗര പദ്ധതിയിൽ ഒപ്പുവെച്ച് കെ.എസ്.ഇ.ബി.യും ടാറ്റാ സോളാർ പവറും

new solar project

സൗരോർജത്തിൽ നിന്ന് വൈദ്യുതി ഉത്പാദിപ്പിക്കുന്നതിനുള്ള സൗര പദ്ധതിയിൽ ഒപ്പുവെച്ച് കെ.എസ്.ഇ.ബി.യും ടാറ്റാ സോളാർ പവറും. 35 മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കുന്നതിന് വേണ്ടിയുളള കരാറിലാണ് ഒപ്പു വെച്ചിരിക്കുന്നത്. വൈദ്യുതി മന്ത്രി എം. എം. മണിയുടെ സാന്നിധ്യത്തിലാണ് കരാറിൽ ഒപ്പു വെച്ചത്. ജൂൺ മാസം വരെ വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള ജലം ലഭ്യമാണെന്നും ഇത്തവണ പവർ കട്ട് ഉണ്ടാവില്ലെന്നും തുടർന്ന് നടന്ന വാർത്താസമ്മേളനത്തിൽ മന്ത്രി പറഞ്ഞു.

കൂടംകുളം പവർ ഹൈവേ ഉദ്ഘാടനത്തിന് തയ്യാറായിട്ടുണ്ട്. ഏതെങ്കിലും ഘട്ടത്തിൽ അടിയന്തരമായി വൈദ്യുതി വാങ്ങേണ്ടി വന്നാൽ സംസ്ഥാനത്തിന് ഈ ലൈൻ പ്രയോജനപ്പെടുത്താനാകും. പുനലൂർ തൃശൂർ പവർ ഹൈവേയിൽ 1.2 കിലോമീറ്റർ മാത്രമാണ് ഇനി കേബിളിടാനുള്ളതെന്നും ഇടുക്കിയിൽ രണ്ടാം നിലയം പരിഗണനയിലാണെന്നും ഇതിന്റെ പഠനം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.

ആദ്യ ഘട്ടത്തിൽ 46.5 മെഗാവാട്ട് സോളാർ വൈദ്യുതിയാണ് ഉത്പാദിപ്പിക്കുക. തുടർന്ന് ആയിരം മെഗാവാട്ട് സോളാർ വൈദ്യുതി ഉത്പാദിപ്പിക്കാനാണ് ലക്ഷ്യം. നിലവിൽ 200 മെഗാവാട്ടിൽ താഴെ മാത്രമാണ് ഉത്പാദനം. ടാറ്റാ സോളാർ പവറിന് പുറമെ കേരള കമ്പനിയായ ഇൻകെൽ അഞ്ച് മെഗാവാട്ട് വൈദ്യുതിയും വാരി പ്രൈവറ്റ് ലിമിറ്റഡ് 6.5 മെഗാവാട്ടും ഉത്പാദിപ്പിക്കുന്നതിന് സംവിധാനം ഒരുക്കും. എ. ഡി. ബിയുടെ സാങ്കേതിക സഹായത്തോടെയാണ് പദ്ധതി നടത്തുന്നത്. ഗാർഹിക മേഖലയിൽ 23 ഉം സ്വകാര്യ മേഖലയിൽ 14ഉം സർക്കാർ സ്ഥാനങ്ങളിൽ 9.5 മെഗാവാട്ടും വൈദ്യുതിയാവും ഉത്പാദിപ്പിക്കുക.

content highlights: Signing up for the solar project