സംസ്ഥാനത്ത് വെെദ്യുതി മുടങ്ങിയാൽ എട്ട് മണിക്കൂറിനുളളിൽ പുനഃസ്ഥാപിക്കണമെന്ന പുതിയ ചട്ടവുമായി കെ എസ് സി ബി. നഗരങ്ങളിൽ ആറ് മണിക്കൂറിനുളളിലും ഗ്രാമങ്ങളിൽ 8 മണിക്കൂറിനുളളിലുമാണ് പുതിയ ചട്ട പ്രകാരം വെെദ്യുതി പുനഃസ്ഥാപിക്കാനുളള സമയപരിധി. എത്തിച്ചേരാന്‍ ബുദ്ധിമുട്ടുള്ള മേഖലകളില്‍ 10 മണിക്കൂറിനുള്ളില്‍ പുനഃസ്ഥാപിക്കണമെന്നും ലൈന്‍ പൊട്ടുന്ന സാഹചര്യത്തില്‍ നാഗരപ്രദേശങ്ങളില്‍ എട്ടു മണിക്കൂറിനുള്ളില്‍ പരിഹരിക്കണമെന്നും നിയമത്തില്‍ പറയുന്നു. ഗ്രാമ പ്രദേശങ്ങളില്‍ 12 മണിക്കൂറിനുള്ളിലും പരിഹരിക്കപ്പെടണം. ഭൂഗര്‍ഭ കേബിളുകൾ തകരാറിലാകുന്ന സാഹചര്യങ്ങളിൽ നഗരങ്ങളില്‍ 24 മണിക്കൂറിനുളളിലും ഗ്രാമങ്ങളില്‍ 48 മണിക്കൂറിനുള്ളിലും നന്നാക്കിയിരിക്കണം.
ഉപയോക്താക്കളുടെ പരാതിയനുസരിച്ച് വൈദ്യുതി മുടങ്ങുന്നത് പരിഹരിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ 25 രൂപ പിഴയടക്കേണ്ടി വരും. മീറ്റര്‍ സംബന്ധിച്ച പരാതികള്‍ 5 ദിവസത്തിനകം പരിഹരിക്കപ്പെടണം. അല്ലാത്ത പക്ഷം എല്‍.ടി ഉപയോക്തക്കള്‍ക്ക് ദിവസം 25 രൂപയും എച്ച്.ടി ഉപയോക്താക്കള്‍ക്ക് ദിവസം 50 രൂപയും ലഭിക്കും. മീറ്റര്‍ കേടായാല്‍ ഏഴു ദിവസത്തിനകം മാറ്റി സ്ഥാപിക്കണമെന്നും പുതിയ ചട്ടത്തില്‍ പറയുന്നു.
content highlights: kseb has come up with the new legislation to restore the electricity in the state



