തമിഴ് സൈക്കോ ത്രില്ലർ; വെൽവെറ്റ് നഗരത്തിൻറെ ട്രെയിലർ റിലീസ് ചെയ്തു

മനോജ്കുമാർ നടരാജൻ സംവിധാനം ചെയ്യുന്ന തമിഴ് സൈക്കോ ത്രില്ലർ ചിത്രമാണ് വെൽവെറ്റ് നഗരം. ചിത്രത്തിൻറെ ഒഫീഷ്യൽ ട്രെയിലർ റിലീസ് ചെയ്തു. മേക്കേഴ്സ് സ്റ്റുഡിയോയുടെ ബാനറിൽ അരുൺ കാർത്തിക്ക് നിർമിക്കുന്ന ചിത്രത്തിൽ വരലക്ഷ്മി ശരത്കുമാറാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ചിത്രത്തിന് സംഗീതം നൽകുന്നത് അച്ചു രാജമണിയാണ്. ഭഗത് കുമാർ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിൻറെ എഡിറ്റിങ് റെയ്മണ്ട് ഡെറിക് ക്രസ്റ്റേ കൈകാര്യം ചെയ്യുന്നു.

content highlights: Velvet nagaram, tamil new psycho thriller movie official trailer released