ച​രി​ത്ര​പ​ര​മാ​യ ഒ​ത്തു​തീ​ര്‍​പ്പ്; ബോ​ഡോ ക​രാ​ര്‍ ഒ​പ്പു​വ​ച്ച് അ​മി​ത് ഷാ

Bodo agreement signed by Amit shah

നി​രോ​ധി​ത സം​ഘ​ട​ന​യാ​യ നാ​ഷ​ണ​ല്‍ ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡു​മാ​യി സ​മാ​ധാ​ന ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച്‌ കേ​ന്ദ്ര​സ​ര്‍​ക്കാ​ര്‍. കേ​ന്ദ്ര ആ​ഭ്യ​ന്ത​ര മ​ന്ത്രി അ​മി​ത് ഷാ​യു​ടെ സാ​ന്നി​ധ്യ​ത്തി​ല്‍ ആ​സാം മു​ഖ്യ​മ​ന്ത്രി സ​ര്‍​ബാ​ന​ന്ദ സോ​നോ​വാ​ളും സം​ഘ​ട​ന​യു​ടെ നേ​താ​ക്ക​ളു​മാ​ണ് സ​മാ​ധാ​ന ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ച​ത്. വ​ര്‍​ഷ​ങ്ങ​ളാ​യി വി​ഘ​ട​ന​വാ​ദം ഉ​യ​ര്‍​ത്തി​പ്പി​ടി​ച്ച്‌ ആ​സാ​മി​ല്‍ ആ​ഭ്യ​ന്ത​ര ക​ലാ​പ​ങ്ങ​ള്‍ ന​ട​ത്തി​ക്കൊ​ണ്ടി​രു​ന്ന സം​ഘ​ട​ന​യാ​ണ് ഡെ​മോ​ക്രാ​റ്റി​ക് ഫ്ര​ണ്ട് ഓ​ഫ് ബോ​ഡോ​ലാ​ന്‍​ഡ്. ഓള്‍ ബോ​ഡോ സ്റ്റു​ഡ​ന്‍റ​സ് യൂ​ണി​യ​നും ആ​യു​ധം ഉ​പേ​ക്ഷി​ച്ച്‌ ക​രാ​റി​ല്‍ ഒ​പ്പു​വ​ച്ചി​ട്ടു​ണ്ട്. എ​ന്‍​ഡി​എ​ഫ്ബി​യു​ടെ​യും എ​ബി​എ​സ്യു​വി​ന്‍റെ​യും നാ​ല് വി​ഭാ​ഗ​ങ്ങ​ളാ​ണ് കീ​ഴ​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.

ഇ​തോ​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി തു​ട​രു​ന്ന ര​ക്ത​ച്ചൊ​രി​ച്ചി​ല്‍ അ​വ​സാ​നി​ച്ചു. ബോ​ഡോ ജ​ന​ത​യു​ടെ സ​മ​ഗ്ര വി​ക​സ​ന​ത്തി​നാ​യി 1500 കോ​ടി​യു​ടെ പാ​ക്കേ​ജും ഉ​റ​പ്പാ​ക്കി​യി​ട്ടു​ണ്ട്. ബോ​ഡോ മേ​ഖ​ല​യു​ടെ​യും ആ​സാ​മി​ന്‍റെ​യും വി​ക​സ​ന​ത്തി​ന് ക​രാ​ര്‍ സ​ഹായിക്കു​മെ​ന്ന് അ​മി​ത് ഷാ ​പ​റ​ഞ്ഞു. 1,500 ല​ധി​കം തീ​വ്ര​വാ​ദി​ക​ള്‍ ജ​നു​വ​രി 30 ന് ​കീ​ഴ​ട​ങ്ങും. ഇ​വ​ര്‍ ഇ​പ്പോ​ള്‍ തീ​വ്ര​വാ​ദി​ക​ള​ല്ല, എ​ല്ലാ​വ​രും ഞ​ങ്ങ​ളു​ടെ സ​ഹോ​ദ​രന്മാ​രാ​ണെ​ന്നും അ​മി​ത് ഷാ ​പ​റ​ഞ്ഞു. ഇ​വ​രി​ല്‍ ക്ലീ​ന്‍ റെ​ക്കോ​ര്‍​ഡ് ഉ​ള്ള​വ​രെ അ​ര്‍​ധ​ സൈ​നി​ക വി​ഭാ​ഗ​ത്തി​ന്‍റെ ഭാ​ഗ​മാ​ക്കുമെന്നും, ബോ​ഡോ പ്ര​സ്ഥാ​ന​ത്തി​ല്‍ മ​രി​ച്ച​വ​രു​ടെ കു​ടും​ബ​ങ്ങ​ള്‍​ക്ക് ന​ഷ്ട​പ​രി​ഹാ​ര​മാ​യി അ​ഞ്ച് ല​ക്ഷം രൂ​പ ന​ല്‍​കു​മെ​ന്നും അ​മി​ഷാ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

Content Highlights: Bodo agreement signed by Amit shah