പൗരത്വ ഭേദഗതി നിയമത്തെ സംബന്ധിച്ചുള്ള കരട് ചട്ടങ്ങൾ തയാറായതായി റിപ്പോർട്ട്. കരടിൽ മതപീഡനമെന്ന വാക്ക് ഇതുവരെ ഉൾപ്പെട്ടിട്ടില്ലെന്നാണ് സൂചന. ഇതിൻറെ അടിസ്ഥാനത്തിൽ 2014 ഡിസംബർ 31ന് മുമ്പ് മറ്റ് രാജ്യങ്ങളിൽ നിന്ന് ഇന്ത്യയിലെത്തിയ മുസ്ലിംകളല്ലാത്തവർക്ക് നിയമപ്രകാരം പൗരത്വം ലഭിക്കും.
ഇന്ത്യയിൽ പൗരത്വം ലഭിക്കാൻ മതം തെളിയിക്കുന്ന രേഖ മാത്രം ഹാജരാക്കിയാൽ മതിയാകുമെന്നാണ് കരടിൽ പറയുന്നത്. പൗരത്വ നിയമത്തിനെതിരായ ഹരജികൾ സുപ്രീംകോടതിയുടെ പരിഗണനയിലിരിക്കുമ്പോഴാണ് നിയമം നടപ്പിലാക്കാനുള്ള അതിവേഗ നടപടികളുമായി സർക്കാർ മുന്നോട്ട് പോകുന്നത്.
വിദേശരാജ്യങ്ങളിൽ മതപീഡനം അനുഭവിക്കുന്ന ഹിന്ദു, സിഖ്, ബുദ്ധ, ക്രിസ്ത്യൻ, ജൈന, പാഴ്സി മതങ്ങളിൽപെട്ടവർക്കാണ് പൗരത്വം നൽകുക. പാർലമൻ്റിൻറെ ഇരുസഭകളും പാസാക്കിയ പൗരത്വ ഭേദഗതി ബിൽ ഡിസംബർ 12നാണ് രാഷ്ട്രപതി ഒപ്പിട്ട് നിയമമായത്.
Content highlights: Draft Rules of Citizenship Amendment Act report has been submitted