പോലീസ് സ്റ്റേഷനും പരിസരവും ഷൂട്ടിങ്ങിനു നല്‍കേണ്ടെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദേശം നല്‍കി. പോലീസ് സ്റ്റേഷനുകളിൽ സിനിമക്കാർ വന്നതോടുകൂടി സ്റ്റേഷൻ കാര്യങ്ങൾ ആകെ താറുമാറാകാൻ തുടങ്ങിയത് കാരണമാണ് ബെഹ്റയുടെ ഈ നിർദ്ദേശം. പോലീസുകാർ വരെ താരങ്ങളോടൊപ്പം സെൽഫിയെടിക്കാൻ തുടങ്ങിയപ്പോഴാണ് സ്ഥിതിഗതികൾ മാറിമറിഞ്ഞത്. പരാതികാർക്ക് പരാതി നൽകാനോ പോലീസ് ഉദ്യോഗസ്ഥരെ കാണാനോ പറ്റാതയായി.
കഴിഞ്ഞ മാസം അവസാനം കണ്ണൂരിലെ പരിയാരം മെഡിക്കല്‍ കോളേജ് പോലീസ് സ്റ്റേഷനില്‍ ഷൂട്ടിങ്ങിന് അനുവാദം നല്‍കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്.
ഷൂട്ടിങ് സാമഗ്രികളും വാഹനങ്ങളും കൊണ്ട് സ്റ്റേഷന്‍ പരിസരം നിറഞ്ഞതോടെ പരാതികളുമായി എത്തിയവര്‍ക്കടക്കം സ്റ്റേഷനില്‍ പ്രവേശിക്കുന്നതുപോലും ബുദ്ധിമുട്ടായി. പരാതിയുമായി എത്തിയവരെ സിനിമക്കാർ തടഞ്ഞതോടുകൂടി പ്രശ്നങ്ങൾ കൂടുതൽ വഷളാകുകയായിരുന്നു. പിന്നീട് സി.ഐ. ഇടപെട്ടാണ് പ്രശ്നങ്ങൾ പരിഹരിച്ചത്.
പോലീസ് സ്റ്റേഷനുകൾ അതീവ ജാഗ്രത പ്രദേശങ്ങളാണെന്നും പരാതികാർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിലുളള ഇത്തരം പ്രവർത്തനങ്ങൾ ഇനി അനുവദിക്കാൻ സാധിക്കില്ലായെന്നും ബെഹ്റ സി.ഐ.മാർക്ക് നിർദ്ദേശം നൽകി. എ.ഡി.ജി.പി.മാര്‍ മുതല്‍ ജില്ലാ പോലീസ് മേധാവിമാര്‍ വരെയുള്ളവരെ ഇക്കാര്യം അറിയിക്കുകയും ചെയ്തു.
content highlights: loknath bahra ban film shooting in police stations




