ഐബിഎം മേധാവിയായി ഇന്ത്യന്‍ വംശജനായ അരവിന്ദ് കൃഷ്ണ ചുമതലയേറ്റു

Ibm appoints indian-origin arvind krishna as ceo

ലോകോത്തര ഐടി കമ്പനിയായ ഐബിയെമ്മിൻറെ മേധാവിയായി ഇന്ത്യന്‍ വംശജന്‍ ചുമതലയേറ്റു. ഐബിഎം സിഇഒ ആയി അരവിന്ദ് കൃഷണയെയാണ് നിയമിച്ചിരിക്കുന്നത്. അമേരിക്കയിലെ മുന്‍ സിഇഒ വിര്‍ജീനിയ റെമേറ്റിക്ക് പകരക്കാരനായിട്ടാണ് അരവിന്ദ് കൃഷ്ണ ചുമതലയേറ്റു.

മൈക്രോ സോഫ്റ്റ് സിഇഒ സത്യ നാദല്ല, ഗൂഗിൾ ആൻഡ് ആൽഫബെറ്റ് സിഇഒ സുന്ദ‍ര്‍ പിച്ചൈ എന്നിവർക്ക് ശേഷം വരുന്ന മറ്റൊരു ഇന്ത്യൻ വംശജനാണ് അരവിന്ദ് കൃഷ്ണ. ഏപ്രിൽ ആറു മുതലാണ് നിയമനം പ്രാബല്യത്തിൽ വരുന്നത്. ഐബിഎം സിഇഒ, ഡയറക്ട‍ര്‍ ബോ‍ര്‍ഡ് അംഗം എന്നീ നിലകളിലാണ് അരവിന്ദ് കൃഷണ തെരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നിലവിൽ ഐബിഎം ക്ലൌഡ് ആൻഡ് കൊഗിനിറ്റീവ് സോഫ്റ്റ്‌വെയർ വിഭാഗം വൈസ് പ്രസിഡൻറാണ്.

ടെക്നോളജി രംഗത്ത് വർഷങ്ങളായി പ്രവ‍ര്‍ത്തിക്കുന്ന അരവിന്ദ് കൃഷ്ണ ഐഐടി കാൻപൂരിലെ പൂർവ്വ വിദ്യാ‍ര്‍ത്ഥിയാണ്. 1990 ലാണ് അരവിന്ദ് കൃഷ്ണ ഐബിഎമ്മിൽ എത്തുന്നത്.

Content highlights: Ibm appoints indian-origin arvind krishna as ceo