കാട്ടുതീയെത്തുടർന്ന് ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. നാല്പതിനായിരത്തിലധികം ഏക്കര്‍ പ്രദേശത്ത് കാട്ടുതീ വ്യാപിക്കുകയാണ്. 40 ഡിഗ്രി സെല്‍ഷ്യസ് താപനിലയും ശക്തമായ കാറ്റും വരണ്ട കാലാവസ്ഥയും പോലുള്ള പ്രതികൂല ഘടകങ്ങളെ അതിജീവിച്ച് അഗ്നിശമനസേനാംഗങ്ങള്‍ ആഴ്ചകളായി കാട്ടുതീയണക്കാനുള്ള ശ്രമങ്ങള്‍ തുടര്‍ന്ന് വരികയായിരുന്നുവെന്ന് ആന്‍ഡ്രൂ ബാര്‍ പറഞ്ഞു.
സെപ്റ്റംബറിനുശേഷം ഇതുവരെ കാട്ടുതീയിൽ 33 പേർക്കാണ് ഓസ്ട്രേലിയയിൽ ജീവഹാനി നേരിട്ടത്.നൂറുകോടി മൃഗങ്ങൾ ചത്തു.മൊത്തം 2,500 വീടുകൾ അഗ്നിക്കിരയായി.11 കോടിയിലേറെ സ്ഥലം കത്തിനശിക്കുകയും ചെയ്തു.
അഗ്നിശമനസേനാംഗങ്ങള്‍ക്ക് നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കാട്ടുതീ വ്യാപിച്ചുകൊണ്ടിരിക്കുന്നതായും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി. കാന്‍ബെറയുടെ സമീപപ്രദേശമായ തുഗെരനോംഗിലേക്ക് കൂടി കാട്ടുതീ വ്യാപിച്ച് തുടങ്ങിയതോടെയാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. കാന്‍ബെറയില്‍ വ്യാപിക്കുന്ന കാട്ടുതീയെത്തുടര്‍ന്ന് കത്തിനശിക്കുന്നത് പതിനായിരക്കണക്കിന് ഏക്കര്‍ പ്രദേശമാണ്.
Content highlights: Wildfire creates state of emergency in Australian capital