മലയാളത്തില്‍ തിളങ്ങി നില്‍ക്കുന്ന രണ്ട് യുവതാരങ്ങളാണ് നാളെ വിവാഹിതരാകാന്‍ പോകുന്നത്. നടനും തിരക്കഥാകൃത്തുമായ വിഷ്ണു ഉണ്ണികൃഷ്ണന്‍, ചാന്തുപൊട്ടിലൂടെ ബാലതാരമായെത്തിയ ബാലു വര്‍ഗീസ് എന്നിവര്‍ വിവാഹിതരാകുന്നു. കോതമംഗലം സ്വദേശി വിനയന്‍, ശോഭനാകുമാരി ദമ്പതികളുടെ മകള്‍ ഐശ്വര്യയാണ് വിഷ്ണുവിന്റെ വധു. കോതമംഗലം കലാ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന വിവാഹ ചടങ്ങിന് ശേഷം കലൂരില്‍ വിരുന്നു ഒരുക്കിയിട്ടുണ്ട്.
സിബി മലയില്‍ സംവിധാനം ചെയ്ത എന്റെ വീട് അപ്പൂന്റേം എന്ന ചിത്രത്തിലൂടെയാണ് വിഷ്ണു സിനിമാ ലോകത്തേക്ക് എത്തുന്നത്. 2003 ലായിരുന്നു ചിത്രം പുറത്തിറങ്ങിയത്. 2015 ല്‍ നാദിര്‍ഷ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണി എന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയാണ് പ്രേക്ഷക ശ്രദ്ധ നേടിയത്. നാദിര്‍ഷ തന്നെ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍ എന്ന ചിത്രത്തിലൂടെ നായകനായി. പളുങ്ക്, മായാവി, ശിക്കാരി ശംഭു, വികടകുമാരന്‍, നിത്യഹരിത നായകന്‍ തുടങ്ങിയ ചിത്രങ്ങളിലും അഭിനയിച്ചു. ബിബിന്‍ ജോര്‍ജ്ജുമായി ചേര്‍ന്ന് കട്ടപ്പനയിലെ ഋത്വിക് റോഷന്‍, ഒരു യമണ്ടന്‍ പ്രേമകഥ എന്നീ ചിത്രങ്ങളുടെ തിരക്കഥയും എഴുതിയിട്ടുണ്ട്. മോഹന്‍ലാലിനെ നായകനാക്കി ഷാഫി ഒരുക്കുന്ന പുതിയ ചിത്രത്തിന്റെ പണിപ്പുരയിലാണ്.
നടിയും മോഡലുമായ അലീന കാതറിന്‍ അമോണ്‍ ആണ് ബാലു വര്‍ഗീസിന്റെ വധു. പിറന്നാള്‍ ദിനത്തിലായിരുന്നു ബാലു സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ എലീനയെ പ്രപ്പോസ് ചെയ്തത്. ഇക്കാര്യം ആരാധകരുമായി ഇന്‍സ്റ്റാഗ്രാമിലൂടെ പങ്ക് വെച്ചതും താരം തന്നെയാണ്. ചേരാനല്ലൂര്‍ സെന്റ് ജെയിംസ് പള്ളിയില്‍ വച്ചാണ് ചടങ്ങുകള്‍.
ചാന്ത്പൊട്ട് എന്ന സിനിമയിലൂടെ അഭിനയരംഗത്തേക്ക് ചുവടുവെച്ച് ഇപ്പോള്‍ മലയാള സിനിമയില്‍ സജീവമായ നടനാണ് ബാലു വര്‍ഗീസ്. കോമഡി കഥാപാത്രങ്ങളിലൂടെ മലയാള മനസ്സില്‍ ഇടംനേടിയ താരത്തിന്റേതായി ഒരുപിടി നല്ല ചിത്രങ്ങളാണ് പോയ വര്‍ഷം നമ്മള്‍ കണ്ടത്. ബാലു ഇതിനോടകം നാല്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്. പാപ്പീ അപ്പച്ചാ, ഹണീ ബീ, കിംഗ് ലയര്‍, ഡാര്‍വിന്റെ പരിണാമം, കവി ഉദ്ദേശിച്ചത്, എസ്ര, വിജയ് സൂപ്പറും പൗര്‍ണമിയും തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങള്‍. വിജയ് സൂപ്പറും പൗര്‍ണമിയില്‍ ഇരുവരും ഒരുമിച്ച് അഭിനയിച്ചിരുന്നു. റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് സൗന്ദര്യ മത്സര വേദികളിലും മോഡലിംഗ് രംഗത്തും സജീവമാകുകയായിരുന്നു എലീന. മിസ് ദിവ, മിസ് സൗത്ത് ഇന്ത്യ, മിസ് ഇന്ത്യ ഗ്ലാം വേള്‍ഡ് തുടങ്ങിയ വേദികളില്‍ മികച്ച പ്രകടനം കാഴ്ചവച്ച എലീന മിസ് ഗ്ലാം വേള്‍ഡില്‍ ഇന്ത്യയെ പ്രതിനിഥീകരിച്ച് രണ്ടാം സ്ഥാനത്തെത്തുകയും ചെയ്തിരുന്നു.
content highlights :actors vishnu unnikrishnan and balu varghese marriage on tomorrow