എട്ടുമണിയായാല്‍ അടിച്ചു കോണ്‍തെറ്റി നടക്കുന്ന സ്ത്രീ; അരുന്ധതി റോയിക്കെതിരായ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പൊലീസില്‍ പരാതി

police complaint against adv jayasankar on abusive remark against arundhati roy

എഴുത്തുകാരിയും സാമൂഹ്യപ്രര്‍ത്തകയുമായ അരുന്ധതി റോയിക്കെതിരായ സ്ത്രീ വിരുദ്ധ പരാമര്‍ശത്തില്‍ അഡ്വ. ജയശങ്കറിനെതിരെ പരാതി. എറണാകുളം ഗവ. ലോ കോളേജിലെ എസ്എഫ്ഐ പ്രവര്‍ത്തകരാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്. ഗാന്ധിജിയുടെ രക്തസാക്ഷി ദിനമായ ജനുവരി 30ന് എറണാകുളം ലോ കോളേജില്‍ കെഎസ്‌യു നടത്തിയ പാനല്‍ ചര്‍ച്ചയിലാണ് ജയശങ്കര്‍ അരുന്ധതി റോയിക്കെതിരെ മോശം പരാമര്‍ശം നടത്തിയത്. ഗാന്ധിയും സമകാലിക ഇന്ത്യയും എന്ന വിഷയത്തില്‍ ജയശങ്കര്‍ സംസാരിക്കുന്നതിനിടെ ഗാന്ധിജിയുടെ ജാതി സങ്കല്‍പ്പത്തെക്കുറിച്ച് ഷംന ഷെറിന്‍ എന്ന വിദ്യാര്‍ത്ഥിനി ചോദ്യം ചോദിച്ചിരുന്നു. വ്യക്തമായ മറുപടി ജയശങ്കര്‍ നല്‍കാതിരുന്നപ്പോള്‍ അരുന്ധതി റോയിയുടെ അനിഹിലേഷന്‍ ഓഫ് കാസ്റ്റ് എന്ന കൃതിയില്‍ ഉന്നയിച്ച വിഷയമാണിതെന്ന് ഷംന ചൂണ്ടിക്കാട്ടി. ഇതോടെയാണ് ജയശങ്കര്‍ അരുന്ധതി റോയിയെ അധിക്ഷേപിച്ച് സംസാരിച്ചത്.

എറണാകുളം ഗവ. ലോ കോളേജിൽ വെച്ച് വ്യാഴാഴ്ച മഹാത്മാ ഗാന്ധി രക്തസാക്ഷി ദിനവുമായി ബന്ധപ്പെട്ട് KSU സംഘടിപ്പിച്ച പാനൽ ഡിസ്കഷൻ പരിപാടിയിൽ പ്രഭാഷകൻ ആയി എത്തിയ അഡ്വ. ജയശങ്കർ തന്റെ പ്രഭാഷണത്തിൽ ഉടനീളം സ്ത്രീ വിരുദ്ധ പരാമർശങ്ങൾ നടത്തുകയും പ്രശസ്ത എഴുത്തുകാരിയും മാൻ ബുക്കർ പ്രൈസ് ജേതാവുമായ അരുന്ധതി റോയിയുടെ സ്ത്രീത്വത്തെ അപമാനിക്കുകയും ചെയ്തു. മഹാത്മാ ഗാന്ധിയുടെ നവജീവൻ പ്രസിദ്ധീകരണത്തിലെ , ജാതിവ്യവസ്ഥയെ സംബന്ധിച്ച പരാമർശത്തെ അധികരിച്ച് സദസ്സിൽ നിന്ന് ചോദ്യം ഉന്നയിക്കുകയുണ്ടായി. ചോദ്യത്തിന് മറുപടിയായി എവിടെയെങ്കിലും കേട്ട കുറച്ച് കുറച്ച് കാര്യങ്ങൾ എടുത്ത് വിലയിരുത്തുന്നത് ശരിയല്ല എന്ന് അഡ്വ.ജയശങ്കർ പറയുകയുണ്ടായി. ഇൗ പ്രസ്താവന കേരള ലിറ്ററേചർ ഫെസ്റ്റിൽ അരുന്ധതി റോയ് തന്റെ സെഷനിൽ പറഞ്ഞതാണെന്ന് പറഞ്ഞപ്പോൾ അരുന്ധതി റോയ്, നല്ലയാളാണ്, കടുത്ത മദ്യപാനിയും തലക്ക് വെളിവില്ലാത്ത സ്ത്രീയും അവർ 8 മണി കഴിഞ്ഞാൽ മദ്യപിച്ച് ബോധമില്ലാത്ത സ്ത്രീയുമാണ് എന്ന് പറയുകയുണ്ടായി.സംഭവവുമായി ബന്ധപ്പെട്ട് എസ് എഫ് ഐ കമ്മീഷണർക്ക് പരാതി നൽകിയതിൽ നടപടി സ്വീകരിക്കാം എന്ന് അറിയിച്ചു.

Gepostet von SFI – Govt. Law College, Ernakulam am Freitag, 31. Januar 2020

നിങ്ങളെ പോലുളള ആളുകളാണ് അരുന്ധതി റോയിയെ കൊണ്ടുനടക്കുന്നത്. പണ്ട് എന്തോ നോവലെഴുതി അവാര്‍ഡ് കിട്ടിയതല്ലേ അവര്‍ക്ക്. വൈകുന്നേരം എട്ടുമണിയായാല്‍ അടിച്ചു കോണ്‍ തെറ്റി നടക്കുന്ന സ്ത്രീയാണ് അരുന്ധതി റോയ് എന്നാണ് ജയശങ്കര്‍ പറഞ്ഞത്. ഇതോടെ സദസില്‍ നിന്ന് ഒരു കൂവല്‍ ഉയരുകയും ചെയ്തു. ചോദ്യം ചോദിച്ച ഷംനയും ജയശങ്കറിന്റെ പരാമര്‍ശത്തിനെതിരെ പ്രതിഷേധം അറിയിച്ചു.

ഇന്ന് KSU എറണാകുളം ഗവണ്മെന്റ് ലോ കോളേജ് യൂണിറ്റ് ഗാന്ധിയുടെ രക്ത സാക്ഷി ദിനത്തോടനുബന്ധിച്ചു നടത്തിയ പാനൽ ഡിസ്കഷനിൽ "…

Gepostet von Shamna Sherin am Donnerstag, 30. Januar 2020

ഇതിന് പിന്നാലെയാണ് എസ്എഫ്ഐ യൂണിറ്റ് ഭാരവാഹികള്‍ ജയശങ്കറിനെതിരെ പരാതിയുമായി സിറ്റി പൊലീസ് കമ്മീഷണറെ സമീപിച്ചത്. സ്ത്രീത്വത്തെ അപമാനിക്കുന്നതും ആധുനിക സമൂഹത്തിന് നിരക്കാത്തതുമായ പ്രസ്താവന നടത്തിയ ജയശങ്കറിനെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെടുന്നത്. സംഭവത്തില്‍ കേസെടുക്കാമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ ഉറപ്പുനല്‍കിയതായി പരാതിക്കാര്‍ പറഞ്ഞു.

content highlights: police complaint against adv jayasankar on abusive remark against arundhati roy