നിത്യാനന്ദ ആത്മീയ യാത്രയിൽ; നോട്ടീസ് കെെമാറാൻ സാധിക്കുന്നില്ലെന്ന് പോലീസ്

Nithyananda on a spiritual journey; can't give the notice karntaka police tells in court

ബലാത്സംഗ കേസിലെ പ്രതി നിത്യാനന്ദ ആത്മീയ യാത്രയിലാണെന്നും അതുകൊണ്ട് അയാൾക്ക് നോട്ടീസ് നൽകാൻ സാധിക്കില്ലെന്നും കർണാടക പോലീസ് ഹെെക്കോടതിയെ അറിയിച്ചു.

നിത്യാനന്ദയുടെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെടുന്ന ഹർജിയിൽ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോടു ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് ഇയാൾ ആത്മീയ യാത്രയിലാണെന്നും എവിടെയാണെന്ന് അറിയില്ലെന്നും പൊലീസ് വ്യക്തമാക്കിയിരിക്കുന്നത്.

വിദേശകാര്യ മന്ത്രാലയം ഇയാളുടെ പാസ്‌പോർട്ട് റദ്ദാക്കിയിരുന്നു. കൂടാതെ ഇന്റർപോൾ ബ്ലൂകോർണർ നോട്ടീസും പുറത്തിറക്കിയിരുന്നു. ബലാത്സംഗം, വഞ്ചന, ദുഷ് പ്രേരണ, തെളിവ് നശിപ്പിക്കല്‍, വ്യാജ രേഖ ചമക്കല്‍, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് നിത്യാനന്ദയ്ക്കെതിരെ ചുമത്തിയിരിക്കുന്നത്.

നിത്യാനന്ദ എവിടെയാണെന്ന് അറിയില്ലെന്ന് പൊലീസ് പറയുമ്പോഴും സോഷ്യൽ മീഡിയ പേജുകളിൽ ഇയാൾ സജീവമാണെന്നുളളതാണ് ശ്രദ്ധേയം. ഇയാൾ കഴിഞ്ഞ ദിവസവും ഫേസ്ബുക്കിൽ വീഡിയോ അപ് ലോഡ് ചെയ്തിരുന്നു. നടി രഞ്ജിതയുമായുള്ള അശ്ലീല വീഡിയോകളുടെ പേരിലാണ് നിത്യാനന്ദയെ സംബന്ധിക്കുന്ന ആദ്യവിവാദം തുടങ്ങിയത്.

content highlights: Nithyananda on a spiritual journey; can’t give the notice karntaka police tells in court