പൗരത്വ ഭേദഗതി നിയമത്തെ അഭിനന്ദിച്ച് ഗോവ നിയമസഭ പ്രമേയം പാസാക്കി. രാജ്യത്ത് ആദ്യമായാണ് പൗരത്വ ഭേദഗതി നിയമത്തെ അഭിനന്ദിച്ച് പ്രമേയം പാസാക്കിയതെന്ന് മുഖ്യമന്ത്രി പ്രമോദ് സാവന്ത് അവകാശപ്പെട്ടു. കേന്ദ്രത്തിലെ ബി.ജെ.പി സർക്കാരിൻറെ ചരിത്ര തീരുമാനത്തിന് ഗോവൻ ജനതയുടെ നന്ദിയാണ് പ്രമേയം എന്നും സാവന്ത് കൂട്ടിച്ചേർക്കുകയുണ്ടായി.
ഗോവ നിയമസഭ അംഗങ്ങൾ,പ്രതിപക്ഷ പാർട്ടികാരായ കോൺഗ്രസ്, ഗോവ ഫോർവേഡ് എന്നിവർ സഭയിൽ നിന്ന് ഇറങ്ങിപ്പോയശേഷമാണ് പ്രമേയം പാസാക്കിയത്. 40 അംഗ സഭയിൽ സ്പീക്കർ ഉൾപ്പെടെ 27 എം.എൽ.എമാരാണ് ബി.ജെ.പിക്കുള്ളത്. ഇവർക്കുപുറമെ സർക്കാരിനെ പിന്തുണക്കുന്ന രണ്ടു സ്വതന്ത്രരും സഭയിലുണ്ടായിരുന്നു. സർക്കാരിനെ പിന്തുണക്കുന്ന നാഷ്ണലിസ്റ്റ് കോൺഗ്രസ്സ് പാർട്ടി എം.എൽ.എ ചർച്ചിൽ സഭയിൽ ഹാജരായിരുന്നില്ല.
Content highlights: Goa Assembly becomes first state to pass congratulatory motion for CAA