പോലീസിൻ്റെ ക്രൂരമർദ്ധനം; ദൃശ്യങ്ങൾ പുറത്ത്

 

ജാമിഅ മിലിയ ഇസ്ലാമിയ യൂണിവേഴ്സിറ്റിയിലെ വിദ്യാർത്ഥികളെ ലൈബ്രറിയിൽ വെച്ച് പോലീസ് ക്രൂരമായി മർദ്ധിക്കുന്നതിൻ്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്. ജാമിയ കോഡിനേഷൻ കമ്മിറ്റിയാണ് ദൃശ്യങ്ങൾ പുറത്ത് വിട്ടത്. ലൈബ്രറിയില്‍ പഠിച്ചു കൊണ്ടിരുന്ന വിദ്യാര്‍ഥികള്‍ക്ക് നേരെയാണ് പൊലീസിൻ്റെ നരനായാട്ടുണ്ടായത്. യാതൊരു പ്രകോപനവും കൂടാതെയായിരുന്നു പൊലീസിൻ്റെ ആക്രമണമെന്ന് ദൃശ്യങ്ങളില്‍ കാണാം. മുഖം മറച്ച് കൊണ്ട് ലൈബ്രറിയിലേക്ക് കടന്ന കയറിയ പോലീസ് അവിടെ വായിച്ചു കൊണ്ടിരുന്ന വിദൃാർത്ഥികളെ ലാത്തികൊണ്ട് മർദ്ധിക്കുകയായിരുന്നു. വിദൃാർത്ഥികൾ ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിന്ടയിലും പോലീസ് മർദ്ധനം തുടരുന്നുണ്ട്.

കൂടാതെ ഉപകരണങ്ങളും നശിപ്പിക്കുന്നുണ്ട്. ലൈബ്രറി റീഡിങ് ഹാളില്‍ പരീക്ഷയ്ക്ക് തയ്യാറെടുത്തു കൊണ്ടിരുന്ന ജാമിയയിലെ വിദ്യാര്‍ത്ഥികളോടുള്ള പോലീസിൻ്റെ ക്രൂരമായ നടപടി സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത തീവ്രവാദ ആക്രമണമാണെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി ആരോപിച്ചു. പോലീസ് അതിക്രമത്തിൽ നടപടി വേണമെന്ന് ആവശ്യപെട്ട് പ്രയങ്കാ ഗാന്ധി രംഗത്തെത്തി. അമിത് ഷായുടെയും ദില്ലി പോലീസിൻ്റെയും വാദം പൊളിഞ്ഞെന്നും, ലൈബ്രറിയിൽ കടന്നു കയറി വിദ്യാർത്ഥികളെ മർദ്ദിച്ചെന്ന് വ്യക്തമായി എന്നും പ്രയങ്ക ഗാന്ധി പറഞ്ഞു.

Content Highlights; jamia vilence new cctv footage shows delhi police beating up students in library