സ്വയം പറക്കാനുള്ള മനുഷ്യൻ്റെ ശ്രമങ്ങൾ തുടർന്ന് കൊണ്ടിരിക്കുകയാണ്. ഹ്യുമൻ ഫ്ളൈറ്റ് മിഷൻ എന്ന പേരിൽ ദുബായിൽ തുടരുന്ന പരീക്ഷണം ഇപ്പോൾ വിജയകരമായി ഒരു ഘട്ടം പിന്നിട്ടിരിക്കുകയാണ്. ദുബായിലെ സ്കൈഡൈവ് റൺവെയിൽ നിന്നായിരുന്നു ഈ പരീക്ഷണ പറക്കൽ. നിലത്ത് നിന്ന് സ്വയം പറന്ന് പൊങ്ങിയ ജെറ്റ്മാൻ, 1800 മീറ്റർ ഉയരത്തിൽ സഞ്ചരിച്ച് തിരിച്ചിറങ്ങുകയായിരുന്നു. മുമ്പ് ഉയരങ്ങളിൽ നിന്ന് പറന്ന് പൊങ്ങിയായിരുന്നു ഇത്തരം പരീക്ഷണങ്ങൾ സാധ്യമാക്കിയിരുന്നത്.
ഈ പരീക്ഷണത്തില്‍ മനുഷ്യന്‍ നിന്ന നില്‍പില്‍ തന്നെ പറന്നു പൊങ്ങി 30 സെക്കന്‍ഡ് കൊണ്ട് മണിക്കൂറില്‍ ശരാശരി 244 കീലോ മീറ്റര്‍ വേഗത്തില്‍ 1800 മീറ്റര്‍ ഉയരത്തിൽ ജുമൈറ ബീച്ച് റെസിഡൻസ് പറന്ന് കറങ്ങിയ ശേഷം പാരച്യൂട്ട് വിടർത്തി സുരക്ഷിതമായി നിലത്തേക്ക് തിരിച്ചിറങ്ങുകയാണ് ചെയ്യുന്നത്. പറക്കാനുള്ള പരീക്ഷണങ്ങളില്‍ വലിയൊരു നേട്ടമാണിതെന്നാണ് വിലയിരുത്തൽ. ദുബൈ എക്സ്പോ 2020 യുടെ ഭാഗമായാണ് ഹ്യുമന്‍ ഫ്ലൈറ്റ് മിഷന്‍ നടപ്പാക്കുന്നത്. ശരീരത്തിൽ ഘടിപ്പിച്ച ജെറ്റ് വളക്കാനും തിരിക്കാനും കഴിയുമെന്നത് തെളിയിച്ചു കൊണ്ടാണ് വിൻസ് റെഫറ്റ് പറന്നുയർന്നത്. ഇന്ത്യക്കാരനായ മുഹമ്മദ് റാഷിദ്, ചെമ്പന്‍ കണ്ടി എന്നിവരുൾപെടുന്ന എഞ്ചിനീയര്‍മാരാണ് ഇതിന് പിന്നിലുള്ളത്.
Content Highlights: Successfully completing the manned flying test flight in Dubai called Human Flight Mission


