ബാക്ടീരിയ ഉപയോഗിച്ച് അന്തരീക്ഷത്തിൽ നിന്നും വൈദ്യുതി ഉപയോഗിക്കാമെന്ന് പുതിയ പഠനം. ഇത്തരത്തിൽ വൈദ്യുതി ഉത്പാദനത്തിനുള്ള പുതിയ ഉപകരണങ്ങൾ കണ്ടെത്തി. അമേരിക്കയിലെ മസ്സച്യുസെറ്റ്സ് സർവകലാശാലയിലെ ഗവേഷകരാണ് പഠനം നടത്തി ഉപകരണങ്ങൾ കണ്ടെത്തിയത്. പ്രകൃതി ദത്ത ബാക്ടീരിയയുടെ പ്രോട്ടീൻ ഉപയോഗിച്ച് വായുവിലെ അന്തരീക്ഷത്തിൽ നിന്നും വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയുന്ന ഉപകരണമാണിത്. ‘എയർ ജെൻ’ അഥവാ വായുവിൽ പ്രവർത്തിക്കുന്ന ജനറേറ്റർ എന്നാണിതിനെ വിളിക്കുന്നത്.
30 വർഷങ്ങൾക്ക് മുമ്പ് യുഎസിലെ പൊട്ടോമാക് നദിയിലെ ചെളിയിൽ നിന്ന് കണ്ടെത്തിയ ജിയോബാക്റ്റർ എന്ന സൂക്ഷ്മാണുക്കൾ നിർമ്മിച്ച അൾട്രാസ്മാൾ വൈദ്യതചാലക പ്രോട്ടീൻ വയറുകൾ ഉപയോഗിച്ചാണ് ഇവ നിർമ്മിച്ചിരിക്കുന്നത്. പുനരുത്പ്പാദിപ്പിക്കാവുന്നതും മലിനീകരണം ഇല്ലാത്തതും കുറഞ്ഞ ചെലവിലുള്ളതുമായ ഉപകരണമാണിതെന്നും ഗവേഷകർ അവകാശപ്പെട്ടു. സഹാറ മരുഭൂമി പോലെയുള്ള ഈർപ്പം കുറഞ്ഞ പ്രദേശങ്ങളിലും ഇതുപയോഗിച്ച് വൈദ്യുതി ഉൽപാദിപ്പിക്കാൻ സാധിക്കുമെന്നും അവർ കൂട്ടിച്ചേർത്തു.
Content Highlights: Scientists Built a Genius Device That Generates Electricity Out of the Air