കട്ട്, കോപ്പി, പേസ്റ്റ്, കമാൻറുകൾ കണ്ടെത്തിയ ശാസ്ത്രജ്ഞൻ മരിച്ചു

arry Tesler computer scientist who created copy and paste function dies at 74

കമ്പ്യൂട്ടർ പ്രോഗ്രാമിംഗിൻറെ കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ച ലാറി ടെസ്ലർ അന്തരിച്ചു. 74 വയസായിരുന്നു. ലാറി കമാൻഡുകൾ കണ്ടെത്തിയിരുന്ന സെറോക്സിൻ്റെ ട്വിറ്റർ ഹാൻഡിലിലൂടെയാണ് മരണവിവരം പുറത്തുവിട്ടത്. 

1970കളിൽ സെറോക്സ് പാലോ ആൾട്ടോ റിസർച്ച് സെൻ്ററിൽ ജോലി ചെയ്യുന്ന സമയത്താണ് അദ്ദേഹം കട്ട്, കോപ്പി, പേസ്റ്റ് കമാൻഡുകൾ കണ്ടുപിടിച്ചത്. കട്ട്, കോപ്പി, പേസ്റ്റ് കണ്ടെത്തിയതിനെ തുടർന്നാണ് ആപ്പിൾ അദ്ദേഹത്തിനെ ജോലിക്കെടുത്തത്. 1980 മുതൽ 1997 വരെ അദ്ദേഹം ആപ്പിളിൽ ജോലി ചെയ്തിരുന്നു. ആപ്പിൾനെെറ്റിൻറെ വെെസ്പ്രസിഡൻറായും പ്രവർത്തിച്ചിട്ടുണ്ട്. ആമസോൺ, യാഹൂ തുടങ്ങിയ കമ്പനികളിലും  അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.

അമേരിക്കയിലെ ന്യൂയോർക്കിൽ ജനിച്ച അദ്ദേഹം സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് കമ്പ്യൂട്ടർ സയൻസ് പഠിച്ചു. പിന്നീട് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസിൽ ഗവേഷണം നടത്തി. 1873 ലാണ് സെറോക്സിൽ ജോലിക്ക് കയറുന്നത്. തുടർന്നാണ് കമ്പ്യൂട്ടർ മേഖലയിലെ നിർണ്ണായക കണ്ടുപിടുത്തമായ കട്ട് കോപ്പി പേസ്റ്റ് കമാൻഡുകൾ കണ്ടെത്തുന്നത്. 

content highlights: Larry Tesler computer scientist who created copy and paste function dies at 74