അയോധ്യയിലെ അഞ്ചേക്കർ സ്ഥലം നേരത്തെ തന്നെ സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ്

Sunni board says 5-acre mosque land accepted  

സുപ്രീം കോടതി വിധി പ്രകാരമുള്ള മസ്ജിദ്‌ പണിയാനുള്ള അയോധ്യയിലെ അഞ്ചേക്കർ ഭൂമി സ്വീകരിച്ചതായി സുന്നി വഖഫ് ബോർഡ് വ്യക്തമാക്കി. സുപ്രീം കോടതി വിധി അനുസരിക്കാൻ ബാധ്യസ്ഥരാണെന്നും സുന്നി വഖഫ് ബോർഡ് ചെയർമാൻ സുഫർ ഫാറുഖി പറഞ്ഞു. 

മുസ്ലീം പള്ളി പണിയാൻ അഞ്ചേക്കർ ഭൂമി കണ്ടെത്തി യുപി സർക്കാർ നേരത്തെ വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. ഭൂമി അനുവദിച്ചുള്ള കത്ത് ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ സുന്നി വഖഫ് ബോര്‍ഡിന് കൈമാറുകയും ചെയ്തു. മൂന്ന് മാസത്തിനുള്ളിൽ പള്ളി പണിയാൻ സ്ഥലം കണ്ടെത്തികൊടുക്കാനായിരുന്നു സുപ്രീം കോടതി ഉത്തരവ്. എന്നാൽ ഭൂമി സ്വീകരിക്കാൻ സുന്നി വഖഫ് ബോര്‍ഡ് തയ്യാറാകുന്നില്ലെന്നുള്ള ആരോപണങ്ങൾ വന്നിരുന്നു. 

സ്ഥലം സ്വീകരിക്കണമൊ വേണ്ടയൊ എന്നത് സംബന്ധിച്ച ഒരു ചോദ്യങ്ങളും തങ്ങൾ ഇതുവരെ ഉന്നയിച്ചിട്ടില്ലെന്നും സുപ്രീം കോടതി വിധി പ്രകാരം സ്ഥലം തരാൻ മടികാണിക്കുന്നവരാണ് അനാവശ്യ പ്രചാരണങ്ങൾ നടത്തുന്നതെന്നും സുഫർ ഫാറുഖി പറഞ്ഞു.  

content highlights: Sunni board says 5-acre mosque land accepted