അവിനാശി അപകടത്തിന് കാരണം ഡ്രൈവർ ഉറങ്ങിപോയതോ, അശ്രദ്ധമായി വണ്ടി ഓടിച്ചതോ ആകാമെന്ന നിഗമനത്തിലാണ് വിദഗ്ദർ. ലോറിയും സങ്കേതിക തകരാറു മൂലം അല്ല അപകടം എന്നതാണ് പ്രാഥാമിക കണ്ടെത്തൽ. 6 മാസം മുമ്പ് മാത്രം റെജിസ്റ്റർ ചെയ്ത ലോറിയുടെ ടയറുകൾക്ക് കുഴപ്പമുണ്ടാകാൻ സാധ്യതയില്ല. ഇത്രയധികം ഭാരം കയറ്റിയ ലോറി വേഗത്തിൽ ഡിവൈഡറിൻ്റെ വശത്ത് ഉരസി നീങ്ങിയത് കാരണം ചൂടാകുകയും ടയർ ഡ്രമിൽ നിന്ന് ഊരിപോകുകയും. ഡ്രം നിലത്തുരസി മറ്റു ടയറുകൾ കൂടി പൊട്ടി, ലോറി ചരിഞ്ഞ ആഘാതത്തിൽ പ്ലാറ്റഫോമിലെ ലോക്ക് പൊട്ടി കണ്ടെയ്നർ പുറത്തേക്ക് തെറിച്ച്, എതിരെ വരുന്ന ബസ്സിൽ ഇടിച്ചു കയറിയതാകാം എന്നുമാണ് പ്രാഥമിക നിഗമനം. ലോറി സഞ്ചരിച്ച് ട്രാക്കിലെ ഡിവൈഡറിൻ്റെ വശത്ത് 60 മീറ്ററോളം ഉയരത്തിൽ ടയർ ഉരഞ്ഞതിൻ്റെ പാടുണ്ട്.
അപകടത്തെ തുടർന്ന ലോറിയിൽ നിന്ന് ഇറങ്ങിയോടിയ ഡ്രൈവർ ഹേമരാജ്
പോലീസിൽ കീഴടങ്ങി. അപകടത്തിൽ മരിച്ച 16 പേരുടെ സംസ്ക്കാരം ഇന്നലെ നടത്തി.
Content highlight : Avinashi Accident : Carelessness or Sleep may be the Reason