സംഘർഷത്തിൽ പരിക്കേറ്റ് താഴെ വീഴുന്നവരെ ലാത്തികൊണ്ട് അടിച്ചും കുത്തിയും ജനഗണമന പാടിച്ച് പോലിസും അക്രമികളും

Police force injured 'anti-CAA' protesters to sing the national anthem

വടക്ക് കിഴക്കൻ ഡൽഹിയിൽ പൗരത്വ നിയമത്തെ അനുകൂലിക്കുന്നവരും എതിർക്കുന്നവരും തമ്മിലുള്ള സംഘർഷം തുടരുന്ന സാഹചര്യത്തിൽ മരണ സംഖ്യ ഏഴായി ഉയർന്നിരിക്കുകയാണ്. കൊല്ലപ്പെട്ടവരിൽ ഒരാൾ ഹെഡ്കോൺസ്റ്റബിളും, ആറുപേർ നാട്ടുകാരുമാണ്. സംഘർഷങ്ങളിൽ 105 പേർക്ക് പരിക്കേറ്റിട്ടുണ്ട്. അതിൽ 8 പേരുടെ നില ഗുരുതരമായി തുടരുകയാണിപ്പോൾ.

കലാപം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അതിർത്തികൾ അടയ്ക്കണമെന്ന് മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ ആവശ്യപ്പെട്ടു. കലാപം കണക്കിലെടുത്ത് നിരോധനാജ്ഞ ഒരു മാസത്തേക്ക് കൂടി നീട്ടിയിരിക്കുകയാണിപ്പോൾ. ഇതിനിടയിൽ പോലീസും ആക്രമികളും ചേർന്ന് പരിക്കേറ്റ് താഴെ വീഴുന്നവരെ ലാത്തികൊണ്ട് കുത്തി പരിക്കേൽപ്പിക്കുകയും അതോടൊപ്പം ദേശിയഗാനവും പാടിപ്പിക്കുന്നതിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നു. ഇവരെ ജനഗണമന പാടിക്കുന്നതിനൊപ്പം പോലീസ് തന്നെ വിഡിയോയും പകര്‍ത്തുന്നുണ്ട്. മര്‍ദനമേറ്റ് അവശരായവരെ വീണ്ടും ലാത്തി കൊണ്ട് കുത്തുന്നതും വീഡിയോയില്‍ വ്യക്തമാണ്.

Content Highlights: Police force injured ‘anti-CAA’ protesters to sing the national anthem