ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിൻ്റെ വീടിനു മുന്നിൽ പ്രതിഷേധവുമായി ജാമിഅ മിലിയ സർവകലാശാലയിലെ പൂർവ്വ വിദ്യാർത്ഥികളും ജാമിഅ കോർഡിനേഷൻ കമ്മിറ്റിയും രംഗത്തെത്തി. ഡൽഹി കലാപം സൃഷ്ടിച്ചവർക്കെതിരെ പരാതി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് കെജരിവാളിൻ്റെ വീടിനു മുന്നിൽ പ്രതിഷേധം ആരംഭിച്ചത്. സംഘർഷം സംഘടിപ്പിച്ച വിദ്യാർത്ഥികളെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കി. ചന്ദ്ബാദ്, കർവാൽ, നഗർ, മൗജ്പൂർ, ഭജൻപുര, വിജയ് പാർക്ക്, യമുന, വിഹാർ, കദംപുരി എന്നിവിടങ്ങളിലെല്ലാം ഇപ്പോഴും സംഘർഷാവസ്ഥ തുടർന്നു കൊണ്ടിരിക്കുകയാണ്.
ഡൽഹി സംഘർഷം നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി അക്രമികളെ കണ്ടാലുടൻ വെടിവെയ്ക്കാൻ ഉത്തരവിട്ടതായി കേന്ദ്രസർക്കാർ അറിയിച്ചു. ഡൽഹിയിൽ പ്രതിഷേധം ആളിക്കത്തുമ്പോഴും പോലീസിൻ്റെ ഭാഗത്ത് നിന്നും സഹായ സഹകരണങ്ങളൊന്നുമില്ലെന്നാണ് ആരോപണം. ജിടിബി ആശുപത്രിയിൽ മാത്രമായി ഇതുവരെ പരിക്കുകളോടെ പ്രവേശിപ്പിച്ച 150 ഓളം പേരിൽ 35 പേരുടെ നില ഗുരുതരമായി തുടരുകയാണ്. സംഘർഷാവസ്ഥ തുടരുന്ന സാഹചര്യത്തിൽ ഡൽഹി സ്കൂളുകൾക്ക് ഇന്നും അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
Content Highlights: JNU, Jamia Students Protest Near Arvind Kejriwal’s Home