ഡൽഹി സംഘർഷം പടരുന്ന സാഹചര്യത്തിൽ കേരള സന്ദർശനം റദ്ധാക്കി അമിത് ഷാ; 24 മണിക്കൂറിനുള്ളിൽ വിളിച്ചത് മൂന്ന് യോഗം

Home minister Amit shah canceled Kerala visit because of Delhi riots

ഡൽഹിയിലെ സ്ഥിതിഗതികൾ കൂടുതൽ മോശമായി കൊണ്ടിരിക്കുമ്പോൾ വീണ്ടും യോഗം വിളിച്ച് ചേർത്ത് അമിത് ഷാ. 24 മണിക്കൂറിനിടെ വിളിക്കുന്ന മൂന്നാമത്തെ യോഗമാണിത്. സംഘർഷം തടയുന്നതിൽ ഡൽഹി പോലീസ് പരാജയപ്പെട്ടെന്ന ആക്ഷേപം നിലനിൽക്കുന്ന സാഹചര്യത്തിലാണ് അമിത് ഷാ വീണ്ടും യോഗം വിളിച്ചത്. നേരത്തെ കലാപ പ്രദേശങ്ങളിലെ സ്ഥിതിഗതികൾ നിയന്ത്രണ വിധേയമെന്നാണ് അമിത് ഷാ പറഞ്ഞിരുന്നത്.

ആവശ്യത്തിന് സേനയെ കലാപ ബാധിത പ്രദേശങ്ങളിൽ വിന്യസിച്ചിട്ടുണ്ടെന്നും ഊഹാപോഹങ്ങൾ പ്രചരിപ്പിക്കുന്നത് ഒഴിവാക്കണമെന്നും അമിത് ഷാ പറഞ്ഞു. പുതുതായി നിയമിച്ച സ്പെഷ്യൽ ഡൽഹി കമ്മീഷണർ എസ്എൻ ശ്രീവാസ്തവയും മൂന്ന് മണിക്കൂറോളം നീണ്ട യോഗത്തിൽ പങ്കെടുത്തു. ഡൽഹിയിൽ സംഘർഷം പടരുന്ന സാഹചര്യത്തിൽ തിരുവന്തപുരം സന്ദർശനം അമിത് ഷാ റദ്ധാക്കി. അന്തരിച്ച മുതിർന്ന ആർഎസ്എസ് നേതാവ് പിപരമേശ്വരൻ്റെ അനുസ്മരണ യോഗത്തിൽ പങ്കെടുക്കാനായിരുന്നു അമിത് ഷാ എത്തിച്ചേരേണ്ടത്.

Content Highlights: Home minister Amit shah canceled Kerala visit because of Delhi riots