വടക്ക് പടിഞ്ഞാറൻ സിറിയയിലെ ഇഡ്ലിബ് പ്രവിശ്യയിൽ സർക്കാരും വിമതരും തമ്മിൽ നടത്തുന്ന ഏറ്റുമുട്ടലിനിടെ സിറിയൻ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 33 തുർക്കിഷ് സൈന്യം കൊല്ലപ്പെട്ടു. ഈ മാസം ആദ്യം ഇഡ്ലിബിലിൽ സിറിയൻ സൈന്യം നടത്തിയ ഓപ്പറേഷനിൽ 13 തുർക്കിഷ് സൈനികരാണ് കൊല്ലപ്പെട്ടിരുന്നത്. ഇതോടെ സിറിയക്ക് മുന്നറിയിപ്പുമായി തുർക്കി രംഗത്തെത്തിയിരുന്നു.
തുർക്കിയുടെ പിന്തുണയുള്ള വിമതർക്കെതിരെ സഖ്യകക്ഷിയായ റഷ്യയുടെ സഹായത്തോടെയാണ് ഇഡ്ലിബിൽ ബാഷർ അൽ അസദിൻ്റെ സൈന്യം ശക്തമായ ആക്രമണം നടത്തുന്നത്. ആക്രമണത്തിൽ നിരവധി സൈനികർക്ക് പരിക്കേറ്റിട്ടുണ്ട്. എന്നാൽ സിറിയ ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.
Content Highlights: 33 Turkish soldiers killed in a Syrian air raid in Idlib