കാലാവസ്ഥ വ്യതിയാനം; പരസ്പരം കൊന്നുതിന്ന് ധ്രുവകരടികൾ

Polar Bears Are Forced To Eat Their Children

കാലാവസ്ഥ വ്യതിയാനം മൃഗങ്ങളുടെ ആവാസ വ്യവസ്ഥയെ തന്നെ മാറ്റിമറിക്കുന്ന സാഹചര്യങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഉയരുന്ന താപനിലയും മൃഗങ്ങളുടെ ആവാസ്ഥ വ്യവസ്ഥയിലേക്കുള്ള കടന്നുകയറ്റം മൂലം ഉണ്ടായ പട്ടിണിയും  ആര്‍ട്ടികിലെ ധ്രുവക്കരടികൾ സ്വന്തം കുഞ്ഞുങ്ങളെയടക്കം കൊന്നുതിന്നാൻ ഇടയാക്കിയിരിക്കുകയാണ്. 

മഞ്ഞുപാളികളിൽ നിന്നുകൊണ്ട് മീനുകളെ പിടിച്ച് ഭക്ഷിച്ചാണ് ധ്രുവകരടികൾ സാധാരണയായി ജീവിക്കുന്നത്. എന്നാൽ ഉയർന്ന താപനില മൂലം മഞ്ഞ് ഉരുകി ഇല്ലാതാകുന്നത് ഇവരെ പട്ടിണിയിലാക്കുന്നു. കടുത്ത ഭക്ഷ്യക്ഷാമമാണ് സ്വന്തം വർഗത്തെ തന്നെ കൊന്ന് കഴിക്കാൻ നിർബന്ധിതരാക്കിയതെന്ന് വിദഗ്ധർ പറയുന്നു. ഭക്ഷണം കിട്ടാതെ മെലിഞ്ഞുണങ്ങി വേച്ചു നടക്കുന്ന ധ്രുവക്കരടികളുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. കടുത്ത ഭക്ഷ്യക്ഷാമം മൂലം ആണ്‍വര്‍ഗത്തില്‍ പെട്ട കരടികള്‍ പെണ്‍ ധ്രുവക്കരടികളെയും കുഞ്ഞുങ്ങളെയും ആക്രമിച്ചു കൊല്ലുന്നതായും അമ്മക്കരടികൾ കുഞ്ഞുങ്ങളെ ഭക്ഷണമാക്കുന്നതായുമുള്ള  റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു.  

ആര്‍ട്ടികിൽ എക്കാലത്തെയും ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത് ഈ വര്‍ഷമാണ്. ജൈവഇന്ധനം ശേഖരിക്കുന്നതിനായി കപ്പലുകള്‍ ഈ ഭാഗങ്ങളിലൂടെ നിരന്തരം കടന്നുപോകുന്നതും ഇവരുടെ ആവാസ വ്യവസ്ഥയെ ബാധിക്കുന്നുണ്ടെന്നാണ് വിദഗ്ധർ ചൂണ്ടികാണിക്കുന്നത്. 

content highlights: Polar Bears Are Forced To Eat Their Children, As Climate Change Destroys Their Habitat