ആഭ്യന്തര വിമാന സർവീസുകളിൽ വൈ ഫൈ സംവിധാനം നടപ്പാക്കാനുള്ള മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറപെടുവിച്ചു. കഴിഞ്ഞ ഓഗസ്റ്റിൽ പുറപെടുവിച്ച കരട് ചട്ടങ്ങൾ കഴിഞ്ഞ ശനിയാഴ്ചയാണ് കേന്ദ്രസർക്കാർ പുറപെടുവിച്ചത്. വിമാനത്തിലെ വൈ ഫൈ സംവിധാനം യാത്രക്കാർക്കു കൂടി അനുവദിച്ചാണ് ഉത്തരവ്. പൈലറ്റ് വൈ ഫൈ ഓൺ ചെയ്യുന്നതിനനുസരിച്ച് യാത്രക്കാർക്കും ഇൻ്റർനെറ്റ് ലഭ്യമാകും.
കയ്യിലുള്ള ഹാൻ്റസെറ്റ് ഫ്ളൈറ്റ് മോഡിലേക്ക് മാറ്റണം. ഫോണിന് പുറമേ ലാപ് ടോപ്, ടാബ്ലറ്റ്, സ്മാർട് വാച്ച് എന്നിവയും ഉപയോഗിക്കാം. ഓരോ വിമാനങ്ങളിലും ഇൻ്റർനെറ്റ് സംവിധാനം ലഭ്യമാക്കണമെങ്കിൽ ഡയറക്ടർ ഓഫ് ജനറൽ ഏവിയേഷൻ്റെ പ്രത്യേക ഇൻ്റർനെറ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് കൂടി നേടണം. എമിറേറ്റ്സ് ഉൾപ്പെടെയുള്ള വിദേശ വിമാന സർവീസുകളിൽ നേരത്തെ മുതൽ വൈ ഫൈ സംവിധാനം നൽകുന്നുണ്ട്.
Content Highlights: Government allows airlines to provide in-flight Wi-Fi services