ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ജഫ്രാബാദ്-മൌജ്പൂർ പ്രദേശങ്ങളില്‍ കഴിഞ്ഞയാഴ്ച്ചയുണ്ടായ അക്രമത്തില്‍ പൊലീസുകാരന് നേരെ തോക്ക് ചൂണ്ടിയ സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തു. പൊലീസിന് നേരെ തോക്ക് ചൂണ്ടുന്ന മുഹമ്മദ് ഷാരുഖ് എന്നയാളുടെ ഫോട്ടോയും വീഡിയോയും പ്രചരിച്ചതോടെയാണ് പൊലീസിന് ഇയാളെ പിടികൂടാന്‍ സഹായകമായത്.
സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. പൊലീസ് ഉദ്യോഗസ്ഥനു നേരെ തോക്കു ചൂണ്ടി ഭീക്ഷണിപ്പെടുത്തി എട്ട് തവണ പ്രതി നിറയൊഴിക്കുകയായിരുന്നു. സംഭവത്തിന് ഒരാഴ്ച്ചക്ക് ശേഷം ഉത്തർപ്രദേശിലെ ബറേലിയില്‍ നിന്നാണ് പൊലീസ് ഷാരുഖിനെ പിടികൂടിയത്. ക്യാമറയില്‍ ദൃശ്യം പതിഞ്ഞപ്പോള്‍ മുതല്‍ പൊലീസ് പ്രതിക്കായുള്ള തിരച്ചില്‍ ആരംഭിച്ചിരുന്നു.
ഫെബ്രുവരി 23 മുതൽ 3 ദിവസത്തേക്ക് വടക്കുകിഴക്കൻ ഡല്‍ഹിയിൽ പൊട്ടിപുറപ്പെട്ട കലാപത്തില്‍ 46 പേർ കൊല്ലപ്പെടുകയും 200 ലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്.
content highlights: Delhi shooter Shahrukh who pointed gun at cop in Jaffrabad arrested from Shamli


