വലിയ ശതമാനം വനിത മാധ്യമ പ്രവർത്തകരും ജോലി സ്ഥലങ്ങളിൽ സുരക്ഷിതരല്ലെന്ന് നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ സർവ്വേ. തങ്ങളുടെ ജോലിസ്ഥലങ്ങളിൽ നടക്കുന്ന ലൈംഗിക പീഡനങ്ങളെ ചെറുക്കുന്നതിനുള്ള സംവിധാനങ്ങളിൽ വലിയൊരു ശതമാനം വനിതാ മാധ്യമപ്രവർത്തകരും സന്തുഷ്ടരല്ലെന്ന് സർവ്വേയിൽ കണ്ടെത്തി. കൂടാതെ ലെെംഗിക ചൂഷണത്തെ എതിർക്കാൻ നിയമം അനുശാസിക്കുന്ന രീതിയിലുള്ള ഒരു പരിശീലനവും ജോലി സ്ഥലങ്ങളിൽ നിന്ന് ലഭിക്കുന്നില്ലെന്നും സർവ്വേയിൽ പറയുന്നു. നെറ്റ് വർക്ക് ഓഫ് വിമൻ ഇൻ മീഡിയ നടത്തിയ ഓൺലെെൻ സർവേയിലാണ് ഇത് വ്യക്തമായത്. മീടൂ മൂവ്മെൻറ് രണ്ടാമതും ഇന്ത്യയിൽ അലയടിക്കാൻ തുടങ്ങിയ പശ്ചാത്തലത്തിൽ എങ്ങനെയാണ് ഒരു സ്ഥാപനം ലെെംഗിക ചൂഷത്തിനെതിരെ പ്രതികരിക്കുന്നതെന്ന് പരിശോധിക്കുന്നതിനുവേണ്ടിയാണ് സർവേ നടത്തിയത്.
ലെെഗിക ചൂഷണങ്ങൾ നടക്കുന്ന സംഭവങ്ങൾ ഇത്തരം സ്ഥാപനങ്ങളിൽ കൂടി വരുന്നുണ്ടെന്നും അത് റിപ്പോർട്ട് ചെയ്യാൻ പറ്റുന്ന ഒരു സംവിധാനം ഒരു സ്ഥാപനത്തിലും നിലനിൽക്കുന്നില്ലെന്നും സർവ്വേയിലൂടെ വ്യക്തമായി. സർവ്വേ നടത്തിയവരിൽ 36 ശതമാനം പേരും ജോലി സ്ഥലങ്ങളിൽ നിന്ന് ലെെംഗീക ചൂഷണം നേരിട്ട് പരാതിപ്പെട്ടിട്ടുള്ളവരാണ്. 53 ശതമാനം പേർ ചൂഷണം നേരിട്ടിട്ടും എവിടേയും പരാതിപ്പെടാത്തവരാണ്. വളരെ കുറച്ച് ശതമാനം ആളുകൾ മാത്രമെ മാധ്യമ സ്ഥാപത്തിൻ്റെ ഇൻ്റേർണൽ കമ്മിറ്റിയുടെ മുമ്പിൽ പരാതി സമർപ്പിച്ചിട്ടുള്ളു. അതിൽ 70 ശതമാന ആളുകളും ലഭിച്ച മറുപടിയിൽ തൃപ്തരല്ല.
ലെെംഗിക ചുവയോടെയുള്ള സംസാരങ്ങൾ, അന്യാവശ്യമായി ലെെംഗീക ബന്ധങ്ങൾ സ്ഥാപിക്കുവാനുള്ള ശ്രമങ്ങൾ, ലെെംഗിക ചുവയുള്ള തമാശകൾ, തുടങ്ങി ലെെംഗിക ബന്ധത്തിൽ ഏർപ്പെടുമെന്ന് നിർബന്ധിച്ചതിന് പരാതിപ്പെടാൻ മുതിർന്ന സത്രീകൾക്ക് പ്രതിഫലം വാഗ്ദാനം ചെയ്ത സംഭവം വരെ ഉണ്ടായിട്ടുണ്ട്. മാധ്യമ സ്ഥാപനങ്ങളിൽ അടിയന്തരമായി മാറ്റങ്ങൾ കൊണ്ടുവരാൻ ബോധവത്കരണ പരിപാടികളും പ്രതിരോധ നടപടികളും ഉടൻ തന്നെ തുടങ്ങണമെന്ന് സർവ്വേ റിപ്പോർട്ട് തയ്യാറാക്കിയവരിൽ ഒരാളായ ലക്മി മൂർത്തി പറഞ്ഞു.
456 മാധ്യമപ്രവർത്തകരിലാണ് സർവ്വേ നടത്തിയത്. 70 ശതമാനം പേർ മുഴുവൻ സമയ ജോലിക്കാരും 11 ശതമാനം പേർ ഫ്രീലാൻസ് ചെയ്യുന്നവരുമാണ്. ദി ഹിന്ദു, ദി ഇന്ത്യൻ എക്സ്പ്രസ്, ബിസിനസ് സ്റ്റാൻഡേർഡ്, ഹിന്ദുസ്ഥാൻ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ, ഡെക്കാൻ ഹെറാൾഡ്, ബിബിസി ഇന്ത്യ, ഇക്കണോമിക് ടൈംസ്, ദി ടെലിഗ്രാഫ്, ദി ട്രിബ്യൂൺ ആൻഡ് ഡിഎൻഎ തുടങ്ങിയ മാധ്യമ സ്ഥാപത്തിലുള്ളവരിലും ഓൺലെെൻ മാധ്യമ സ്ഥാപനത്തിലുള്ളവരിലുമാണ് സർവ്വേ നടത്തിയത്.
content highlights: Only 25% women journalists feel safe from sexual harassment at their workplace



