ഇന്ത്യൻ തൊഴിലാളിയോട് വിവേചനം; സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റെെസറാക്കി സൗദി ആരാംകോ 

Saudi Aramco slammed over migrant worker dressed as sanitiser

സൗദി അറേബ്യയിലെ എണ്ണ കമ്പനിയായ സൗദി ആരാംകോയിൽ ജോലി ചെയ്യുന്ന ഇന്ത്യൻ തൊഴിലാളിയെ സഞ്ചരിക്കുന്ന ഹാൻഡ് സാനിറ്റെെസറാക്കിയതാണ് ഇപ്പോൾ സമൂഹ്യ മാധ്യമങ്ങളിൽ വിമർശനത്തിന് ഇടയാക്കിയിരിക്കുന്നത്. ഫേസ് മാസ്ക് ധരിച്ച്, വലിയ ഹാൻഡ് സാനിറ്റൈസർ ദേഹത്ത് ഘടിപ്പിച്ച് മറ്റ് സ്റ്റാഫുകൾക്ക് കൈ ശുദ്ധിയാക്കാൻ വേണ്ടി ഇയാൾ വേഷം കെട്ടി നടക്കുന്ന ചിത്രങ്ങൾ ഇതിനോടകം സാമൂഹ്യ മാധ്യമങ്ങളിൽ വെെറലായി കഴിഞ്ഞിരിക്കുന്നു. 

ലോകവ്യാപകമായി കൊവിഡ് 19 വൈറസ് ബാധ പടർന്ന് പിടിക്കുമ്പോഴും പല രാജ്യങ്ങളും പല തരത്തിലുള്ള പ്രതിരോധ പ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലുമാണ് ഒരു കമ്പനി വംശീയത കാണിക്കുന്നത്. എന്നാൽ ശുചിത്വവത്കരണത്തിൻ്റെ ഭാഗമായി നടത്തിയ ഈ മോശം പെരുമാറ്റം കമ്പനി നേതൃത്വത്തിൻ്റെ അറിവോടെയല്ലെന്നും ഇത്തരം കാര്യങ്ങൾ ഇനി സംഭവിക്കാതിരിക്കാൻ കർശനമായ നടപടികൾ സ്വീകരിക്കുമെന്നും ആരാംകോ കമ്പനി മനേജ്മെൻ്റ് പുറത്തുവിട്ട പ്രസ്താവനയിൽ പറയുന്നു. എന്നാൽ കമ്പനി പരസ്യമായി വിവേചനത്തിന് ഇരയായ വ്യക്തിയോട് മാപ്പുപറയണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. 

content highlights: Saudi Aramco slammed over migrant worker dressed as sanitiser