കൊറോണ ബാധയെ തുടർന്ന് ഏഴാം ക്ലാസുവരെയുള്ള വിദ്യാർത്ഥികൾക്ക് പരീക്ഷ ഒഴിവാക്കിയ സാഹചര്യത്തിൽ തയ്യാറാക്കിയ ചോദ്യപേപ്പറുകൾ എന്ത് ചെയ്യണമെന്ന ആശങ്കയിലായിരുന്നു സ്കൂൾ അധികൃതർ. അപ്പോഴാണ് ചോദ്യ കടലാസ്സുകൾ എന്ത് കൊണ്ട് വീട്ടിലെത്തിച്ച് പരീക്ഷ എഴുതിച്ചുകൂടാ എന്ന് മാനേജ്മെൻ്റ് അധികൃതർ ചിന്തിച്ചത്. അതിനുള്ള ഒരുക്കങ്ങൾ ചില സ്കൂളുകളിൽ ആരംഭിച്ചു കഴിഞ്ഞു.
സിബിഎസ്ഇ എയ്ഡഡ് സ്കൂളുകളിലാണ് അറിയിപ്പുകൾ ലഭിച്ചിരിക്കുന്നത്. മാനേജുമെൻ്റുകളുടെ തീരുമാനപ്രകാരം മാതാപിതാക്കൾ വീട്ടിലെത്തി ചോദ്യപേപ്പറുകൾ കൈപ്പറ്റുകയും വീട്ടിലിരുന്ന് ഉത്തരങ്ങൾ എഴുതിയ ശേഷം ഉത്തരകടലാസ്സുകൾ നിശ്ചിത ദിവസത്തിനുള്ളിൽ തിരികെ വീട്ടിലെത്തിക്കണമെന്നും അറിയിച്ചു. പിന്നീട് അധികൃതർ വിലയിരുത്തിയതിന് ശേഷം റിസൾട്ട് അറിയിക്കും. രക്ഷിതാക്കളുടെ നേതൃത്വത്തിലായിരിക്കും പരീക്ഷ നടത്തുന്നത്. രക്ഷിതാവിനും കുട്ടിക്കും സൗകര്യമാകുന്ന സമയം തിരഞ്ഞെടുക്കാവുന്നതാണ്. പരീക്ഷയ്ക്ക് ശേഷം ഉത്തരകടലാസ്സുകൾ മാതാപിതാക്കൾ തന്നെ സൂക്ഷിക്കുകയും പരീക്ഷാവസാനം സ്കൂളിലെത്തിക്കുകയും ചെയ്യണം.
ചില സ്കൂളുകളിൽ ഓൺലൈലായും ചോദ്യപേപ്പർ നൽകുന്നുണ്ട്. ഓരോ ദിവസവും ഓരോ വിഷയമാണ് ക്രമീകരിച്ചിരിക്കുന്നത്. രാവിലെ സ്കൂൾ പ്രവർത്തനമാരംഭിക്കുന്ന സമയത്ത് വാട്സാപ്പിലേക്ക് സ്കൂൾ വോബ്സൈറ്റ് ലിങ്ക് ലഭിക്കുകയും ഇതിലൂടെ ചോദ്യപേപ്പർകണ്ടെത്തി പ്രിൻ്റെടുത്ത് നൽകുകയോ ചെയ്യാം. ഈ രീതിയിൽ പരീക്ഷ നടത്തുന്നത് കുട്ടിയുടെ പഠന നിലവാരം മെച്ചപെടുത്താൻ സഹായിക്കും. വിദ്യാർത്ഥികൾക്ക് അവധി പ്രഖ്യാപിച്ചുവെങ്കിലും അധ്യാപകർക്ക് ഈ ദിവസങ്ങൾ പ്രവൃത്തി ദിവസങ്ങളാണ്. മാർച്ച് 31 വരെ അധ്യാപകർക്ക് സ്കൂൾ തല പ്രവർത്തനങ്ങളുടെ ആസൂത്രണവും അവലോകനവും സംബന്ധിച്ചുള്ള സർക്കുലർ കഴിഞ്ഞ ദിവസമാണ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.
Content Highlights; Schools ready to take the exam at home