നാളെ ജനതാ കർഫ്യൂ; പങ്ക് ചേർന്ന് കേരളവും

kerala joins for janatha curfew for tomorrow

പ്രധാനമന്ത്രി അഹ്വാനം ചെയ്ത ജനതാ കർഫ്യൂവിൽ കേരളവും പങ്കുചേരും. കെഎസ്ആർടിസിയും മെട്രോയും ഓടില്ല. കേരളത്തിലെ ബാറുകളും ബിവറേജസ് ഔട്ട്ലെറ്റുകളും തുറക്കില്ല. സ്വകാര്യ ബസുകൾ സർവ്വീസ് നടത്തില്ലെന്ന് പ്രെെവറ്റ് ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ അറിയിച്ചു. 

കൊവിഡ് 19 വ്യാപനത്തിൻ്റെ പശ്ചാത്തലത്തിൽ കഴിഞ്ഞ ദിവസം രാഷ്ട്രത്തെ അഭിസംബോധന ചെയ്യവെയാണ് പ്രധാനമന്ത്രി  ജനതാ കർഫ്യൂവിന് ആഹ്വാനം ചെയ്തത്. തുടർന്ന് കേന്ദ്ര നിർദ്ദേശങ്ങൾ സംസ്ഥാന സർക്കാർ പൂർണ്ണമായി അനുസരിക്കുന്നുവെന്നും കൊവിഡ് 19 ഗൌരവമായി എടുത്തതിൻ്റെ തെളിവാണ് പ്രധാനമന്ത്രിയുടെ വാക്കുകളെന്നും മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു. 

 അതേ സമയം കേരളത്തിൽ ഇന്നലെ മാത്രം 12 പേർക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. അഞ്ച് പേർ എറണാകുളം ജില്ലയിലും ആറ് പേർ കാസർഗോഡ് ജില്ലയിലും ഒരാൾ പാലക്കാട് ജില്ലയിലുമാണ്. ഇതോടെ സംസ്ഥാനത്ത് ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 40 ആയി. 

content highlights: kerala joins for janatha curfew for tomorrow