തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒമ്പത് പേര്‍ക്കുകൂടി കൊവിഡ് സ്ഥിരീകരിച്ചു. ഇതില്‍ മൂന്ന് പേര് നിസ്സാമുദ്ദീനിലെ തബ് ലീഗ് സമ്മേളനത്തില്‍ പങ്കെടുത്തവരാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മറ്റൊരാള്‍ ഗുജറാത്തില്‍ നിന്ന് വന്നയാളാണ്. കാസര്‍ഗോഡ് ഏഴ് പേര്‍ക്കും തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളില്‍ ഒരോരുത്തര്‍ക്കുമാണ് കൊവിഡ് സ്ഥിരീകരിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 295 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 14 പേര്‍ക്ക് രോഗം ഭേദമായി. കൊവിഡ് രോഗികളുമായി ഇടപെട്ട നഴ്സിനും രോഗം ഭേദമായതായും മുഖ്യമന്ത്രി വ്യക്തമാക്കി. അതേസമയം റാന്നിയില്‍ കൊവിഡ് ബാധിച്ച വൃദ്ധദമ്പതികള്‍ ആശുപത്രിവിട്ടത് ആശ്വാസകരമെന്ന് മുഖ്യമന്ത്രി പറഞ്ഞു. ഇത് ആരോഗ്യപ്രവര്‍ത്തകരുടെ മികവാണെന്നും അദ്ദേഹം വ്യക്തമാക്കി.
Content Highlight: 9 Covid Cases reported in Kerala today