കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

Four-Month-Old baby died of covid at Kozhikode Medical College 

കോഴിക്കോട് കൊവിഡ് ബാധിച്ച് നാല് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു. കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു കുഞ്ഞ്. മഞ്ചേരി പയ്യനാട് സ്വദേശികളുടെ മകളാണ്. ന്യുമോണിയയെ തുടർന്നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആശുപത്രിയിൽ പ്രവേശിപ്പിക്കുമ്പോൾത്തന്നെ കുട്ടിയുടെ നില അതീവഗുരുതരാവസ്ഥയിലായിരുന്നു. ഹൃദയസംബന്ധമായ അസുഖവും ഭാരക്കുറവും കുഞ്ഞിന് ഉണ്ടായിരുന്നു.

മഞ്ചേരി സ്വദേശിയായ കുഞ്ഞിന്‍റെ ബന്ധുവിന് നേരത്തെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇയാളിൽ നിന്നാകാം കുഞ്ഞിന് വൈറസ് ബാധയേറ്റതെന്നാണ് സംശയം. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം വന്നിട്ടില്ല. മാതാപിതാക്കളുടെ ഫലം ഇന്ന് വരും. കോവിഡ് പോസിറ്റീവായ കുട്ടി മരിച്ചതിനെ തുടർന്നു മഞ്ചേരിയിലെ രണ്ട് ആശുപത്രികളിലെ അ​ഞ്ച് ഡോക്ടർമാരെ ക്വാറൻ്റീനിൽ പ്രവേശിപ്പിച്ചു. ഈ രണ്ടു ആശുപത്രികളിലും കുട്ടിയെ ചികിത്സിച്ചിരുന്നു. സംസ്ഥാനത്തെ മൂന്നാമത്തെ കൊവിഡ് മരണമാണിത്. 

content highlights: Four-Month-Old baby died of covid at Kozhikode Medical College