വന്‍കുടലില്‍ അണുബാധയെത്തുടര്‍ന്ന് ബോളിവുഡ് നടൻ ഇര്‍ഫാന്‍ ഖാനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചു. മുംബൈ കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
‘ഇര്‍ഫാന്‍ ഖാനെ വന്‍കുടലിലെ അണുബാധയെത്തുടര്‍ന്ന് കോകിലാബെന്‍ ധീരുഭായ് അംബാനി ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. അദ്ദേഹമിപ്പോള്‍ ഡോക്ടറുടെ നിരീക്ഷണത്തിലാണ്. ഇതുവരെ പോരാടാന്‍ അദ്ദേഹത്തിൻ്റെ കരുത്തും ധൈര്യവും ആത്മവിശ്വാസവും സഹായിച്ചു. ഇച്ഛാശക്തിയിലൂടെയും പ്രാര്‍ത്ഥനകളിലൂടെയും അദ്ദേഹം വേഗം സുഖം പ്രാപിക്കട്ടെ’. അദ്ദേഹത്തിൻ്റെ വക്താവ് അറിയിച്ചു.
ആരോഗ്യനില മോശമായതിനെത്തുടര്‍ന്ന് ചൊവ്വാഴ്ചയാണ് ഇര്‍ഫാനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. തുടര്‍ന്ന് ഐ.സി.യുവിലേക്ക് മാറ്റുകയായിരുന്നു. 2018ല്‍ ഇര്‍ഫാന് ന്യൂറോ എന്‍ഡോക്രൈന്‍ ട്യൂമര്‍ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് വിദേശത്ത് ചികിത്സ തേടിയിരുന്നു. ഈ ആഴ്ച ആദ്യമാണ് ഇര്‍ഫാൻ്റെ അമ്മ സയീദ ബീഗം മരിച്ചത്. ലോക്ക് ഡൗണിനെ തുടര്‍ന്ന് ജയ്പൂരില്‍ നടന്ന ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ അദ്ദേഹത്തിന് സാധിച്ചിരുന്നില്ല.
content highlights: Actor Irrfan admitted in Kokilaben hospital Mumbai due to colon infection



