ലോക്ക് ഡൗണ്‍ ലംഘനത്തെ തുടർന്ന് ആറ്റിങ്ങൽ എംപി അടൂര്‍ പ്രകാശിനെതിെര കേസെടുത്തു. ലോയേഴ്സ് കോണ്‍ഗ്രസിൻ്റെ ഭക്ഷ്യകിറ്റ് വിതരണത്തിൽ സാമൂഹിക അകലമോ സുരക്ഷാനടപടികളോ പാലിക്കാതെ ആളുകൾ കൂട്ടം കൂടിയതിനെതിരെയാണ് കേസ്. എണ്‍പതിലേറെ പേര്‍ പേർ പരിപാടിയിൽ പങ്കെടുത്തിരുന്നു.
എന്നാൽ രാഷ്ട്രീയ വൈരാഗ്യം കൊണ്ടുള്ള നടപടിയാണെന്ന് അടൂര്‍ പ്രകാശ് ആരോപിച്ചു. സമാന രീതിയില്‍ മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പരിപാടി നടത്തിയിട്ടുണ്ടെന്നും എന്നാല്‍ മന്ത്രിക്കെതിരെ നടപടിയെടുത്തില്ലെന്നും കോണ്‍ഗ്രസ് ആരോപിച്ചു.
നെടുമങ്ങാട് കോടതിക്ക് മുന്നില്‍ ഇന്നു രാവിലെയാണ് ലോയേഴ്സ് കോണ്‍ഗ്രസ് ഭക്ഷ്യകിറ്റ് വിതരണം സംഘടിപ്പിച്ചത്. അടൂര്‍ പ്രകാശ് എംപി ഉദ്ഘാടനം ചെയ്ത പരിപാടിയില്‍ സംഘാടകരെ കൂടാതെ എണ്‍പതിലേറെപ്പേര്‍ പങ്കെടുത്തു. സാമൂഹിക അകലമോ സുരക്ഷാ നടപടികളോ പാലിച്ചില്ലെന്ന് ആരോപിച്ചാണ് എംപിയ്ക്കും കണ്ടാലറിയാവുന്ന പത്തിലേറെപ്പേർക്കുമെതിരെ നെടുമങ്ങാട് പൊലീസ് കേസെടുത്തത്.
content highlights: Lockdown violation case against Adoor Prakash MP