ന്യൂഡല്‍ഹി: നെഞ്ചു വേദനയെ തുടര്‍ന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെ എയിംസില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8.45ഓടെയാണ് മന്‍മോഹന്‍ സിങ്ങിനെ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലേക്ക് മാറ്റിയത്. അദ്ദേഹത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കാര്‍ഡിയോളജി വിഭാഗം പ്രൊഫസര്‍ ഡോ. നിതീഷ് നായിക്കിന്റെ നേല്‍നോട്ടത്തിലാണ് ചികിത്സ.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാക്കളില്‍ ഒരാളായ മന്‍മോഹന്‍ സിംഗ് 2004 മുതല്‍ 2014വരെ പ്രധാനമന്ത്രിയായിരുന്നു. സാമ്പത്തിക വിദഗ്ധന്‍ എന്ന നിലയിലും പ്രസിദ്ധിയാര്‍ജിച്ച മന്‍മോഹന്‍ സിംഗ് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍, മുഖ്യ സാമ്പത്തിക ഉപദേഷ്ടാവ്, ഐഎംഎഫ് അംഗം തുടങ്ങി നിരവധി പദവികള്‍ വഹിച്ചിട്ടുണ്ട്.
പി വി നരസിംഹ റാവു മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്നു മന്‍മോഹന്‍ സിംഗ്. 1991ലെ ഇന്ത്യന്‍ സാമ്പത്തിക പരിഷ്‌കാരങ്ങളുടെ ആവിഷ്‌കര്‍ത്താവായാണ് ഇദേഹം അറിയപ്പെടുന്നത്.
Content Highlight: Ex PM Man Mohan Sigh admitted in AIMS