അന്തർസംസ്ഥാന യാത്രകൾക്ക് ഇ-പാസ് ഏർപ്പെടുത്താൻ ഒരുങ്ങി കേന്ദ്ര സർക്കാർ

national e-pass for interstate travel

കൊവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ അന്തർസംസ്ഥാന യാത്രകൾക്ക് ദേശീയ ഇ-പാസ് ഏർപ്പെടുത്താൻ ഒരുങ്ങി കേരളം. ഇതിൻ്റെ സാധ്യതകളെപ്പറ്റി ആഭ്യന്തര-ഐ.ടി. മന്ത്രാലയങ്ങൾ ചർച്ച നടത്തി. ആഭ്യന്തരമന്ത്രാലയം അന്തിമാനുമതി നൽകിയാൽ ഐ.ടി. മന്ത്രാലയത്തിൻ്റെ കീഴിലുള്ള നാഷണൽ ഇൻഫർമാറ്റിക് സെൻ്റർ ഇ-പാസിനുള്ള സാങ്കേതിക സംവിധാനമൊരുക്കും. വിവിധ സംസ്ഥാനാതിർത്തികളിൽ തർക്കങ്ങളുണ്ടായ പശ്ചാത്തലത്തിൽക്കൂടിയാണ് ഇക്കാര്യം കേന്ദ്രസർക്കാർ പരിഗണിക്കുന്നത്.

കേരളമടക്കം ഓരോ സംസ്ഥാനവും പ്രത്യേകം പോർട്ടലുകൾ തയ്യാറാക്കിയാണ് ഇപ്പോൾ ഇ-പാസ് നൽകുന്നത്. ഒരു സംസ്ഥാനത്തെ പാസ് വേറൊരു സംസ്ഥാനം അംഗീകരിക്കുന്നതിൽ വീഴ്ചയും കാലതാമസവും ഉണ്ടാകുന്നത് തർക്കങ്ങൾക്ക്‌ കാരണമാവുന്നുണ്ട്. ഇതിന് പരിഹാരം കാണാനാണ് കേന്ദ്രത്തിൻ്റെ ശ്രമം. ‘ആരോഗ്യസേതു’ ആപ്പുമായും ആരോഗ്യമന്ത്രാലയത്തിൻ്റെ കൊവിഡ് വിവരങ്ങളുമായും സംയോജിപ്പിച്ച് പൊതു ജാഗ്രതാ സംവിധാനമൊരുക്കാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. ഇൻ്റർനെറ്റ് കണക്‌ഷനില്ലാത്ത സ്ഥലങ്ങളിൽ പ്രത്യേക ആപ്പ് വഴി ഇ-പാസ് പരിശോധിക്കാൻ സൗകര്യമുണ്ടാവും. സ്മാർട്ട് ഫോണില്ലാത്തവർക്കായി എസ്.എം.എസ്. സൗകര്യം ഏർപ്പാടാക്കും.

content highlights: national e-pass for interstate travel